Wednesday, May 8, 2024
HomeKeralaപി.ടിയുടെ മരണം തൃക്കാക്കരക്ക് സൗഭാഗ്യമോ ? മുഖ്യമന്ത്രിക്കെതിരെ രൂക്ഷപ്രതികരണവുമായി ഉമയും ബല്‍റാമും

പി.ടിയുടെ മരണം തൃക്കാക്കരക്ക് സൗഭാഗ്യമോ ? മുഖ്യമന്ത്രിക്കെതിരെ രൂക്ഷപ്രതികരണവുമായി ഉമയും ബല്‍റാമും

എറണാകുളം: തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് ലഭിച്ച സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്.

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസും മുന്‍ എം.എല്‍.എ വി.ടി ബല്‍റാമും ഹൈബി ഈഡന്‍, എം.പിയുമാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

പി.ടിയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായിരുന്നു നിയമസഭയിലേക്കുള്ള രണ്ടാം വിജയമെന്ന് ഉമ തോമസ് പറഞ്ഞു. അതിനെ അബദ്ധമെന്ന് പറയുന്നത് വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണ്. ജനങ്ങള്‍ക്ക് ലഭിച്ച സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും ഉമ തോമസ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം നിന്ദ്യവും ക്രൂരവുമാണെന്നായിരുന്നു വി.ടി ബല്‍റാമിന്റെ പ്രസ്താവന.തൃക്കാക്കരക്കാര്‍ക്ക് പി.ടി. തോമസ് ഒരബദ്ധമായിരുന്നില്ല, അഭിമാനമായിരുന്നു. എന്നാല്‍ ഒരു പൊതുപ്രവര്‍ത്തകന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ “സൗഭാഗ്യം” എന്നൊക്കെ വിശേഷിപ്പിക്കുന്ന മനസ്സുകള്‍ എത്ര നികൃഷ്ടമാണെന്നും ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ പരാമര്‍ശം തൃക്കാക്കരക്കാരെ മുഴുവന്‍ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍ പറഞ്ഞു. പി.ടി ഉയര്‍ത്തിയ വിഷയങ്ങളെ പലപ്പോഴും പിന്തുണച്ചിട്ടുള്ളയാളാണ് മുഖ്യമ​ന്ത്രി. മികച്ച എം.എല്‍.എ എന്ന് പി.ടി തോമസിനെക്കുറിച്ച്‌ മുഖ്യമന്ത്രി പലവട്ടം പറഞ്ഞിട്ടുണ്ടെന്നും ഹൈബി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular