Saturday, May 18, 2024
HomeKeralaകനത്തമഴ; അരുവിക്കര ഡാമിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകള്‍ കൂടി ഉയര്‍ത്തി; പുലമണ്‍തോട് കരകവിഞ്ഞു

കനത്തമഴ; അരുവിക്കര ഡാമിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകള്‍ കൂടി ഉയര്‍ത്തി; പുലമണ്‍തോട് കരകവിഞ്ഞു

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകള്‍ കൂടി തുറന്നു.

ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ കരമന, കിള്ളിയാര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയില്‍ കൊട്ടാരക്കര പുലമണ്‍തോട് കരകവിഞ്ഞു.

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലുമാണ് ഇന്നലെ രാത്രി മുതല്‍ മഴ ലഭിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular