Friday, May 17, 2024
HomeKeralaസനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍

സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സനാതന ധര്‍മ്മമാണ് ഭാരതസംസ്‌കാരത്തിന്റെ കാതലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ അഖില ഭാരതീയ സന്ത് സമിതി സംഘടിപ്പിച്ച ദക്ഷിണ ഭാരതീയ സംന്യാസി സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

പ്രാചീന ഭാരതത്തിന്റെ ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരികമായ സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളം സമ്ബൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും പല സംസ്ഥാനങ്ങളും സാക്ഷരതയില്‍ സമ്ബൂര്‍ണത കൈവരിച്ചിട്ടില്ല. വിദ്യാഭ്യാസപരമായി പിന്നിലുള്ളവരെ മുന്നോട്ടു കൊണ്ടുവരുന്നതിന് സംന്യാസി സമൂഹവും മുന്നിട്ടിറങ്ങണം. സംന്യാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സന്ത് സമിതി ദേശീയ പ്രസിഡന്റ് സ്വാമി അവിചല്‍ ദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ദണ്ഡിസ്വാമി ജിതേന്ദ്ര സരസ്വതി, വൈസ് പ്രസിഡന്റ് സ്വാമി കമല്‍നയന്‍ ദാസ്, സെക്രട്ടറി ശ്രീശക്തി സാന്ദ്രാനന്ദ മഹര്‍ഷി, ലോക ഹിന്ദു പാര്‍ലമെന്റ് ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍, കൃഷ്ണാനന്ദ സരസ്വതി, സ്വാമി ആചാര്യ ധര്‍മദേവന്‍, രാജശേഖരന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular