Friday, May 17, 2024
HomeKeralaപെട്രോള്‍ ബോംബ് എറിഞ്ഞ് എതിരാളിയെ കൊല്ലാന്‍ നടത്തിയത് ആസൂത്രിത ഗൂഢാലോചന; അടിമാലിയിലെ കൊലപാതക ശ്രമത്തില്‍ മൂന്ന്...

പെട്രോള്‍ ബോംബ് എറിഞ്ഞ് എതിരാളിയെ കൊല്ലാന്‍ നടത്തിയത് ആസൂത്രിത ഗൂഢാലോചന; അടിമാലിയിലെ കൊലപാതക ശ്രമത്തില്‍ മൂന്ന് പേര്‍ പിടിയില്‍

അടിമാലി: മുന്‍ വൈരാഗ്യത്തെത്തുടര്‍ന്ന് തിരി കൊളുത്തി , പെട്രോള്‍ നിറച്ച കുപ്പി എറിഞ്ഞ് പൊട്ടിച്ച്‌ എതിരാളികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

അടിമാലി മച്ചിപ്ലാവ് നെല്ലിക്കുഴിയില്‍ മുരുകന്‍( 25 )കൂമ്ബന്‍പാറ പൈനാപ്പിള്ളീല്‍ ഷിയാസ്(26)മച്ചിപ്ലാവ് കുന്നുംപുറത്ത് ജസ്റ്റിന്‍(21) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ചാറ്റുപാറ ചുണ്ടേക്കാട്ടില്‍ സുധീഷ്(24) കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികത്സയിലാണ്. 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടടുത്ത് അടിമാലി പൊലീസ് സ്റ്റേഷന്‍ പരിധിയിയിലെ ചാറ്റുപാറയിലാണ് സംഭവം. ശനിയാഴ്ച രാത്രി ചാറ്റുപാറയില്‍ തടികള്‍ സൂക്ഷിച്ചിട്ടുള്ള ഗ്രൗണ്ടില്‍ സുഹൃത്തുക്കളായ ആല്‍വിന്‍, സുധി എന്നിവര്‍ക്കൊപ്പം നിന്നിരുന്ന സുധീഷിന് നേരെ അറസ്റ്റിലായ മൂവര്‍ സംഘം ആക്രമണം നടത്തുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ആക്രമികള്‍ 5 ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച്‌ ,തിരിയിട്ട് കൊണ്ടുവന്നിരുന്നെന്നും ഇതില്‍ കത്തിച്ചെറിഞ്ഞ ഓരെണ്ണം സുധീഷിന്റെ ദേഹത്തുകൊള്ളുകയും പൊട്ടി ,തീപടര്‍ന്ന് അരയ്ക്ക് മുകളിലേയ്ക്ക് സാരമായി പൊള്ളലേല്‍ക്കുകയും ആയിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.

മുരുകന്‍ എറിഞ്ഞ കുപ്പിയാണ് തന്റെ ദേഹത്ത് വീണ് പൊട്ടിയതെന്ന് സുധീഷ് മൊഴി നല്‍കിയതായിട്ടാണ് സൂചന.എതിരാളികളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ മുരുകനും സംഘം ആവശ്യമായ തയ്യാറെടുപ്പുകളോടെയാണ് എത്തിയതെന്ന് പൊലീസ് സ്ഥിരീകരച്ചതായിട്ടാണ് അറിയുന്നത്.

സംഭവ ദിവസം രാത്രി അടിമാലിയില്‍ ഇരു സംഘങ്ങളും തമ്മില്‍ സംഘടനമുണ്ടായെന്നും ഇതിന്റെ തുടര്‍ച്ചയാണ് പുലര്‍ച്ചെ ചാറ്റുപാറയിലുണ്ടായതെന്നുമാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.മയക്ക് മരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തുന്നവര്‍ അചാറ്റുപാറയിലേയ്ക്ക് വാട …കാണിച്ചുതരാം എന്ന് സുധീഷ് ഉള്‍പ്പെട്ട സംഘം വെല്ലുവിളിച്ചെന്നും ഇതെത്തുടര്‍ന്നാണ് എതിരാളികളെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാനുള്ള തയ്യാറെടുപ്പോടെ മുരുകനും സംഘവും അടിമാലിയില്‍ നിന്നും ചാറ്റുപാറയ്ക്ക് തിരിച്ചതെന്നുമാണ് സൂചന.

സംഭവം പ്രദേശവാസികളില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപഭോഗവും ഇതെത്തുടര്‍ന്നുള്ള ഇത്തരം സംഭവങ്ങളും അമര്‍ച്ചചെയ്യാന്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും അടിയിന്തിര ഇടപെടല്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular