Saturday, May 18, 2024
HomeIndiaരാജ്യത്ത് കോവിഡ് കുറയുന്നു; 1569 പ്രതിദിന രോഗികളും 19 മരണവും

രാജ്യത്ത് കോവിഡ് കുറയുന്നു; 1569 പ്രതിദിന രോഗികളും 19 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണവും കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 19 മരണവും റിപ്പോര്‍ട്ട് ചെയ്തു.

സജീവ രോഗികളുടെ എണ്ണം 16,400 ആയി കുറഞ്ഞു.

അതേസമയം, പല രാജ്യങ്ങളും ഇപ്പോഴും കോവിഡിന്റെ പിടിയിലാണ്. ഉത്തര കൊറിയയില്‍ 2,70,000 പേര്‍ക്ക് പുതുതായി പനി ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് കോവിഡ് ആണോയെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ആറ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയില്‍ 800ല്‍ ഏറെ പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 4604 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേര്‍ കോവിഡ് ബാധിച്ച്‌ മരണമടഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular