Saturday, May 18, 2024
HomeIndiaഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഒരു ഡോളറിന് 77.69 ആണ് ഇന്നു രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം. ഇന്നലെ ക്ലോസിങ്ങിനേക്കാള്‍ 14 പൈസ കുറവാണിത്.

റെക്കോര്‍ഡ് കുറവിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍നിന്നു പിന്‍വാങ്ങിയതും അസംസ്‌കൃത എണ്ണ വിലയുടെ വര്‍ധനയുമാണ് രൂപയ്ക്കു തിരിച്ചടിയായത് എന്നാണ് വിലയിരുത്തല്‍.

ഡോളറിനെതിരെ 77.55നാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ ഒരു ഘട്ടത്തില്‍ 77.71 എന്ന റെക്കോര്‍ഡ് നിലയിലേക്ക് രൂപ എത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular