Saturday, May 18, 2024
HomeKeralaബെംഗളൂരുവില്‍ അപകടത്തില്‍ മലയാളിയും സുഹൃത്തും മരിച്ചു

ബെംഗളൂരുവില്‍ അപകടത്തില്‍ മലയാളിയും സുഹൃത്തും മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തില്‍ മലയാളി ഡോക്ടറും സുഹൃത്തും മരിച്ചു. കോട്ടയം അകലക്കുന്നം മറ്റക്കര വാകയില്‍ വീട്ടില്‍ മാത്തുക്കുട്ടി-മറിയാമ്മ ദമ്ബതികളുടെ മകന്‍ ഡോ.

ജിബിന്‍ ജോസ് മാത്യു (29), സുഹൃത്തും, ഗുജറാത്ത് സ്വദേശിയും, എറണാകുളം ടി.ഡി റോഡ് ഇന്ദ്രധനുസ്സ് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ വിനോദ് ഷായുടെയും, ഉഷയുടെയും മകനും ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ കരണ്‍ വി. ഷാ (27) എന്നിവരാണ് മരിച്ചത്.

ജാലഹള്ളി എച്ച്‌എംടി റോഡിലെ ജല്‍വായു ഹൈറ്റ്‌സ് അപ്പാര്‍ട്ട്‌മെന്റ് റോഡില്‍ ഇന്നലെ പുലര്‍ച്ചെ 1.40ഓടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറിയതിന് ശേഷം സമീപത്തെ ചെറു മരത്തിലിടിച്ച്‌ റോഡിലേക്ക് വീഴുകയായിരുന്നു.തല റോഡില്‍ അടിച്ചതിനാല്‍ ഇരുവരും തല്‍ക്ഷണം മരിച്ചു.

ബെംഗളൂരുവിലെ എച്ച്‌.എസ്.ആര്‍ ലേഔട്ടിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടറായി ഈയടുത്താണ് ജിബിന്‍ ജോലിക്ക് ചേര്‍ന്നത്. മാറാത്തഹളളി ബാഗ്മനെ ടെക്പാര്‍ക്കിലെ ഐ.ടി കമ്ബനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് കരണ്‍. കരണും ജിബിന്‍ ജോസും ജാലഹള്ളിയിലെ പ്ലാറ്റിനം സിറ്റി അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. യുകെയിലുള്ള ജിലു റോസ് മാത്യൂ ആണ് ജിബിന്റെ സഹോദരി. ഗുജറാത്ത് സ്വദേശിയായ കരണിന്റെ മാതാപിതാക്കള്‍ ഏറെക്കാലമായി കൊച്ചിയിലാണ് താമസം. ജിബിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം നാട്ടിലെത്തിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular