Sunday, May 19, 2024
HomeKeralaതൃശൂര്‍ പൂരം കാണാന്‍ പോയ മധ്യവയസ്‌കനെ കാണാതായെന്ന് പരാതി; എടക്കാട് പൊലീസ് അന്വേഷണം തുടങ്ങി

തൃശൂര്‍ പൂരം കാണാന്‍ പോയ മധ്യവയസ്‌കനെ കാണാതായെന്ന് പരാതി; എടക്കാട് പൊലീസ് അന്വേഷണം തുടങ്ങി

എടക്കാട്: തൃശൂര്‍പൂരം കാണാന്‍ പോയ മധ്യവയസ്‌കനെ കാണാതായെന്ന സഹോദരന്റെ പരാതിയില്‍ എടക്കാട് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പെരളശേരി പഞ്ചായത്തിലെ മാവിലായി എല്‍.പി സ്‌കൂളിനുതാമസിക്കുന്ന ഒതയോത്ത് വീട്ടില്‍ ഒ. രതീഷിനെയാ(56)ണ് കാണാതായത്.

കഴിഞ്ഞ മെയ് ഒന്‍പതിന് തൃശൂര്‍ പൂരത്തില്‍ പോകുകയാണെന്നു വീട്ടില്‍ പറഞ്ഞിട്ടു പോയതാണെന്നാണ് സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മഴകാരണം വെട്ടിക്കെട്ട് ഞായറാഴ്ചത്തേക്ക് മാറ്റിയതുകൊണ്ടു അതുകാണാന്‍ നില്‍ക്കുകയാണെന്നാണ് വീട്ടുകാര്‍ വിചാരിച്ചതെന്നും സഹോദരന്റെ പരാതിയില്‍ പറയുന്നു. മധ്യവയസ്‌കനെ കാണാതായ സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് എടക്കാട് പൊലിസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular