Sunday, May 19, 2024
HomeIndiaകുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ് നിര്‍മ്മിച്ചത്; വിവാദ പ്രസ്താവനയുമായി മുന്‍ ഉദ്യോഗസ്ഥന്‍

കുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ് നിര്‍മ്മിച്ചത്; വിവാദ പ്രസ്താവനയുമായി മുന്‍ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: കുത്തബ് മിനാര്‍ നിര്‍മ്മിച്ചത് രാജ വിക്രമാദിത്യനാണെന്ന വിവാദ പ്രസ്താവനയുമായി പുരാവസ്തു വകുപ്പ് മുന്‍ റീജണിയല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മ്മ.

സൂര്യനെ നിരീക്ഷിക്കുന്നതിനായാണ് മന്ദിരം നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കുത്തബ് മിനാര്‍ സൂര്യ ഗോപുരമാണ്. അഞ്ചാം നൂറ്റാണ്ടില്‍ വിക്രമാദിത്യ രാജാവാണ് അത് നിര്‍മ്മിച്ചത്. ഇതിന്റെ തെളിവുകള്‍ ത​െന്റ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നിരവധിതവണ കുത്തബ് മിനാറില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥനാണ് ധരംവീര്‍ സിങ്.

25 ഇഞ്ച് ഉയരമുള്ള ഗോപുരമാണ് കുത്തബ് മിനാര്‍. സൂര്യനെ നോക്കുന്നതിനായാണ് ഗോപുരം നിര്‍മ്മിച്ചത്. സൂര്യഗ്രഹണം ഈ ഗോപുരത്തില്‍ പോയി കണ്ടിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇത് സ്വതന്ത്രമായൊരു കെട്ടിടമാണ്. സമീപത്തെ പള്ളിയുമായി ഇതിന് ബന്ധമൊന്നുമില്ല. വടക്ക് ഭാഗത്തേ നോക്കിയാണ് കുത്തബ് മിനാറിന്റെ നില്‍പ്പ്. ധ്രുവനക്ഷത്രത്തെ കാണുന്നതിനായാണ് ഇങ്ങനെയൊരു രൂപകല്‍പ്പന വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാരാണസിയി​ലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പ്രസ്താവന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular