Sunday, May 19, 2024
HomeKeralaകൂടുതല്‍ മദ്യഷാപ്പുകള്‍: ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനമെന്ന് സുധീരന്‍

കൂടുതല്‍ മദ്യഷാപ്പുകള്‍: ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനമെന്ന് സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പന ശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് വി.എം.

സുധീരന്‍. 2016ലും 2021ലും നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു.

”യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മദ്യശാലകള്‍ അടച്ചുപൂട്ടിയതും ലോക്ഡൗണ്‍ കാലത്തെ മദ്യനിരോധനവും മദ്യപാന ശീലത്തില്‍നിന്ന് നിരവധി പേരെ പിന്തിരിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് മദ്യഉപഭോഗത്തില്‍ കുറവുവന്നത്. മദ്യം അവശ്യവസ്തുവല്ലെന്ന് ലോക്ഡൗണ്‍ കാലത്ത് പൂര്‍ണമായി തെളിയിക്കപ്പെട്ടതാണ്. മദ്യപാന ശീലത്തില്‍ നിന്ന് പിന്തിരിഞ്ഞവരെയും കുടിപ്പിച്ചേ അടങ്ങൂ എന്ന ദുര്‍വാശിയോടെയാണ് സര്‍ക്കാര്‍ മദ്യനയം ആവിഷ്കരിക്കുന്നതും നടപടികള്‍ സ്വീകരിക്കുന്നതും. ഇത് അങ്ങേയറ്റം അപലപനീയമാണ്”.

”ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഐ.ടി മേഖലയെ നാശത്തിലേക്ക് നയിക്കുന്ന സ്ഥിതിവിശേഷമാണ് ആ മേഖലയില്‍ മദ്യശാലകള്‍ തുറക്കുന്നതിന്റെ ഫലമായുണ്ടാവുക. പുതിയ മദ്യശാലകള്‍ തുടങ്ങുന്നതിന് പര്യാപ്തമായ നിര്‍ദേശങ്ങളൊന്നും തന്റെ വിധിയിലില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടും പുതിയ മദ്യശാലകള്‍ തുടങ്ങാന്‍ ഹൈകോടതി നിര്‍ദേശമുണ്ടെന്ന മട്ടില്‍ തെറ്റായ വിശദീകരണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുവരുന്നതിന് ന്യായീകരണമില്ല. മദ്യം സാമൂഹിക വിപത്തായി മാറിയെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ഇടതു മുന്നണി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം”-മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വി.എം. സുധീരന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular