Friday, May 3, 2024
HomeIndiaഡല്‍ഹിയില്‍ 13കാരിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍

ഡല്‍ഹിയില്‍ 13കാരിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍

ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സൗത്ത് ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് കാണാതായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് ടിഗ്രി പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.

ഏപ്രില്‍ 24ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയതെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ തിരിച്ചെത്താതായപ്പോള്‍, പൊണ്‍കുട്ടി സുഹൃത്തിന്റെയോ ബന്ധുക്കള്‍ക്കൊപ്പമോ ആയിരിക്കണം എന്നാണ് അച്ഛന്‍ കരുതിയത്. പിന്നീട്, മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 26ന് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു.

മേയ് ഒന്നിനാണ് പ്രതികളിലൊരാള്‍ സൗത്ത് ഡല്‍ഹിയില്‍ പിടിയിലാകുന്നത്. കാണാതായ പെണ്‍കുട്ടിയുടെ പോസ്റ്ററുകള്‍ കണ്ട ഒരു പ്രദേശവാസിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെക്കുറിച്ച്‌ പൊലീസിനെ അറിയിച്ചത്.

സാകേത് മെട്രോ സ്‌റ്റേഷനു സമീപം നിന്ന് കാണാതായ പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തുമ്ബോള്‍, കുട്ടി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു. തുടര്‍ന്ന് എയിംസില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കി. ലൈംഗികാതിക്രമം സ്ഥിരീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular