Sunday, May 19, 2024
HomeKeralaസെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

സെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: സെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ വീണ് കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി അപര്‍ണയുടെ മൃതദേഹം കണ്ടെത്തി.
പട്ടാഴി പൂക്കുന്നില്‍ എന്ന സ്ഥലത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പത്തനാപുരം വെള്ളാരമണ്‍ കടവില്‍ ആണ് പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട് കാണാതാകുന്നത്. പത്തനാപുരം മൗണ്ട് താബോര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് അപര്‍ണ

സഹപാഠിയായ അനുഗ്രഹയുടെ വീട്ടില്‍ വിരുന്ന് എത്തിയതായിരുന്നു അപര്‍ണ്ണ. അനുഗ്രഹയും സഹോദരന്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി അഭിനവും ഒന്നിച്ച്‌ കല്ലടയാറിന്‍റെ തീരത്ത് സെല്‍ഫി എടുക്കുന്നതിനിടെ അഭിനവ് ഒഴുക്കില്‍പ്പെട്ടു. അപര്‍ണയും അനുഗ്രഹയും ചേര്‍ന്ന് അഭിനവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേരും ഒഴുക്കില്‍ പെടുകയായിരുന്നു. അനുഗ്രഹയെയും അഭിനവിനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. എന്നാല്‍ അപര്‍ണയെ രക്ഷിക്കാനായില്ല.

ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കഴിഞ്ഞദിവസം ശക്തമായ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്കും മഴയും തിരച്ചിലിനെ സാരമായി ബാധിച്ചിരുന്നു. വൈകിട്ട് അവസാനിപ്പിച്ച്‌ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് പട്ടാഴി പൂക്കുന്ന് എന്ന സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular