Wednesday, May 8, 2024
HomeUSAകനത്ത മഴ; ബ്രസീലില്‍ 35 മരണം

കനത്ത മഴ; ബ്രസീലില്‍ 35 മരണം

ബ്രസീലിയ: ബ്രസീലിന്‍റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കനത്തമഴയിലും മണ്ണിടിച്ചിലിലും 35 പേര്‍ മരിച്ചു. പെര്‍നാംബ്യൂകോ സംസ്ഥാനത്ത് മാത്രം കുറഞ്ഞത് 33 പേര്‍ മരിച്ചിട്ടുണ്ടെന്നും 765 ആളുകള്‍ക്ക് വീടുവിട്ട് പോവേണ്ടതായി വന്നു എന്നും പ്രാദേശിക ഭരണകൂടം ട്വീറ്റ് ചെയതു.

രണ്ട് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയില്‍ അറ്റ്ലാന്‍റിക് തീരത്തെ രണ്ട് പ്രധാന നഗരങ്ങള്‍ വെള്ളിത്തിനടിയിലായി. കൂടാതെ മലയോരമേഖലകളിലെ നഗരങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ട്. ബ്രസീല്‍ ഫെഡറല്‍ എമര്‍ജന്‍സി സര്‍വീസിന്‍റെ കണക്കനുസരിച്ച്‌ അയല്‍സംസ്ഥാനമായ അലാഗോസിലും കനത്തമഴയില്‍ രണ്ടുപേര്‍ മരിച്ചിട്ടുണ്ട്. അഞ്ച് മാസത്തിനിടക്കെ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലുണ്ടാവുന്ന നാലാമത്തെ വെള്ളപ്പൊക്കമാണിത്.

നേരത്തെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബാഹിയയിലും കനത്ത മഴയില്‍ നിരവധി ആളുകള്‍ മരിച്ചിരുന്നു. റിയോ ഡി ജനീറോയിലുണ്ടായ പേമാരിയില്‍ 230 പേര്‍ മരിച്ചിരുന്നു. 2021 ല്‍ ഭൂരിഭാഗം മാസങ്ങളിലും കടുത്ത വരള്‍ച്ച നേരിട്ട ബ്രസീലില്‍ വര്‍ഷാവസാനമായതോടെ കനത്ത മഴയാണ് പെയ്തത്.

കാലാവസ്ഥ വ്യതിയാനം ബ്രസീലിന്‍റെ അപകടരമായ നഗര ആസൂത്രണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular