Sunday, May 19, 2024
HomeKeralaഉപതെരഞ്ഞെടുപ്പിനെ നയിച്ചത് ക്യാപ്റ്റനല്ല, ജില്ലാ കമ്മിറ്റി; ഫലം അപ്രതീക്ഷിതം, തോല്‍വി സമ്മതിക്കുന്നതായി സി.എന്‍. മോഹനന്‍.

ഉപതെരഞ്ഞെടുപ്പിനെ നയിച്ചത് ക്യാപ്റ്റനല്ല, ജില്ലാ കമ്മിറ്റി; ഫലം അപ്രതീക്ഷിതം, തോല്‍വി സമ്മതിക്കുന്നതായി സി.എന്‍. മോഹനന്‍.

കൊച്ചി : ഉപതെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച്‌ സിപിഎം. തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണ്. തൃക്കാക്കരയില്‍ തോല്‍ക്കുന്നത് ക്യാപ്റ്റനല്ല, ജില്ലാ കമ്മിറ്റിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.

മോഹനന്‍.

ഉപതെരഞ്ഞെടുപ്പിനെ നയിച്ചത് ജില്ലാ കമ്മിറ്റിയാണ്, ക്യാപ്റ്റനായ മുഖ്യമന്ത്രിയല്ല. തൃക്കാക്കര ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് തോല്‍വി സമ്മതിക്കുന്നതായും സി.എന്‍.മോഹനന്‍ പ്രതികരിച്ചു.

വോട്ടെണ്ണല്‍ എട്ടാം റൗണ്ടിലേക്ക് എത്തിയപ്പോള്‍ ഉമ തോമസിന്റെ ഭൂരിപക്ഷം പതിനയ്യായിരം കടന്നു. 15505 വോട്ടുകളാണ് ഉമ തോമസിന്റെ ലീഡ്. 34826 വോട്ടുകളാണ് ഇതുവരെ ഇവര്‍ നേടിയത്. 21389 വോട്ടാണ് ജോ ജോസഫിന്, എ.എന്‍. രാധാകൃഷ്ണന് 6975 വോട്ടുകളും നേടിയിട്ടുണ്ട്.

തൃക്കാക്കരയിലേത് അഭിമാനപോരാട്ടമാണെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നത്. യുഡിഎഫിന്റെ ഉറച്ച കോട്ട തകര്‍ക്കുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്ന എല്‍ഡിഎഫ് മുന്‍സിപ്പാലിറ്റി മേഖലകളിലാണ് പ്രതീക്ഷ വെച്ചിരുന്നത്. കെ റെയില്‍ അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നഗരമേഖലകളില്‍ സ്വീകാര്യത ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിച്ചെങ്കിലും എല്ലാം തകര്‍ന്നടിഞ്ഞ അവസ്ഥയാണ്. ഇത്തവണ 100 എല്‍ഡിഎഫ് കടക്കില്ലെന്നതും ഉറപ്പായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular