Monday, May 6, 2024
HomeUSAറോക്‌ലാൻഡ് സെൻറ് മേരീസ് ദേവാലയത്തിൽ സെമിത്തേരി വെഞ്ചിരിപ്പും കെ സി എം മിനിസ്‌ട്രിയുടെ ഉത്ഘാടനവും വർണാഭമായി...

റോക്‌ലാൻഡ് സെൻറ് മേരീസ് ദേവാലയത്തിൽ സെമിത്തേരി വെഞ്ചിരിപ്പും കെ സി എം മിനിസ്‌ട്രിയുടെ ഉത്ഘാടനവും വർണാഭമായി ആഘോഷിച്ചു

ന്യൂയോർക് : റോക്‌ലാൻഡ് സെൻറ് മേരീസ് ദേവാലയത്തിൽ മെയ് 29 ഞായറാഴ്ച സെമിത്തേരി വെഞ്ചിരിപ്പും കെ സി എം മിനിസ്‌ട്രിയുടെ ഉത്ഘാടനവും അഭിവദ്യ മാർ ജോസഫ് പണ്ടാരശേരി പിതാവിന് പ്രൗഢോജ്വല സ്വീകരണവും നൽകി.. കുഞ്ഞു മാലാഖമാരുടെ കൂപ്പുകൈകളോടെ പിതാവിനെ ആഘോഷമായി പള്ളിയിലേക്ക് ആനയിച്ചു… തുടർന്ന് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യ ബലിയിൽ വികാരി റെവ ഡോ. ബിപി തറയിൽ ,റെവ. ഡോ. ജോർജ് ഉണ്ണുണ്ണി , ഫാ. ജോർജ് വള്ളിയാംതടത്തിൽ , ഫാ .ലിജു തുണ്ടിയിൽ എന്നിവർ സഹകാർമ്മികരായിരുന്നു ..തുടർന്ന് ഈ വർഷത്തെ ഗ്രാഡ്യൂയറ്റ്സിനെ ആദരിച്ചു, കൈക്കാരൻ സിബി മണലേൽ സെമിത്തേരി കമ്മിറ്റിയെ പരിചയപ്പെടുത്തി.

തുടർന്ന് ഇടവക സമൂഹം പുതിയതായി വാങ്ങിയ സെന്റ്മേരീസ്‌ ക്നാനായ കത്തോലിക്ക ഗാർഡൻ ഓഫ് ഹോപ്പ് സെമിത്തേരി വെഞ്ചിരിപ്പും അഭിവദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിർവ്വഹിച്ചു . തുടർന്ന് സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന പൊതു യോഗത്തിൽ പിതാവ് കെസിഎം മിനിസ്ട്രയുടെ ഈ വർഷത്തെ പ്രവർത്തനോദ്‌ഘാടനം നടത്തി.

ആശ മൂലെപറമ്പിലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതു യോഗത്തിൽ , കെസിഎം മിനിസ്ട്രി കോർഡിനേറ്റർ സനു കൊല്ലറേട്ട് ആമുഖ സന്ദേശം നൽകി. സഭയോട് ചേർന്ന് നിൽക്കുന്ന ഇത്തരത്തിലുള്ള മിനിസ്ട്രികളുടെ പ്രവർത്തനം പുതിയ തലമുറയെ വിശ്വാസത്തിൽ വളർത്തി കൊണ്ടുവരുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വലിയ പങ്കു വഹിക്കുന്നുണ്ടെന്നു പിതാവ് തന്റെ ഉൽഘടന പ്രസംഗത്തിൽ പറഞ്ഞു.

ഫാ. ജോസ് തറക്കൽ , വികാരി ഫാ.ബിപി തറയിൽ, ബിജു ഒരപ്പാങ്കൽ, റോയ് മറ്റപ്പിള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു . പൊതുയോഗത്തിനു ശേഷം പ്രൊഫഷ്‌ണൽ നിലവാരമുള്ള കലാപരിപാടികൾ നടന്നു ഇടവകയിലെ പ്രായ ഭേദമെന്യ അംഗങ്ങൾ കലാസന്ധ്യയിൽ പരിപാടികൾ അവതരിപ്പിച്ചു.

വർണാഭമായ കലാപരിപാടികളും പരെന്റ്സ് ഡേ കാവ്യശില്പവും അണി യോച്ചൊരുക്കുന്നതിൽ ജെസ്‌നി പുലിയലക്കുന്നേൽ, മെർലിൻ പാണാപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കോർഡിനേറ്റർസിന്റെ സേവനം പ്രെത്യേക അഭിനന്ദമർഹി ക്കുന്നു. മർട്ടിന അമ്പേനാട്ട്, ലിബിൻ പണാപറമ്പിൽ എന്നിവർ കലാപരിപാടികളുടെ എം സി മാരായിരുന്നു . തുടർന്ന് സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

തോമസ് പാലച്ചേരി 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular