Saturday, May 18, 2024
HomeGulfതൃക്കാക്കര വിജയമാഘോഷിച്ച്‌ പ്രവാസം

തൃക്കാക്കര വിജയമാഘോഷിച്ച്‌ പ്രവാസം

ദോഹ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്‍റെ ഉജ്ജ്വല വിജയത്തെ ആഘോഷമാക്കി പ്രവാസ ലോകവും.

വെള്ളിയാഴ്ച രാവിലെ തെരഞ്ഞെടുപ്പുഫലം പുറത്തു വന്നതിനു പിന്നാലെ ഖത്തര്‍ ഇന്‍കാസിന്‍റെ വിവിധ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. അവധിദിനം കൂടിയായതിനാല്‍ ആഘോഷത്തിന് മാറ്റുകൂടി. വൈകീട്ടോടെ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി നേതൃത്വത്തിലും വിവിധ ജില്ല കമ്മിറ്റികളും വ്യത്യസ്ത ഇടങ്ങളിലായി ഉമ തോമസിന്‍റെ വിജയം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും കെങ്കേമമാക്കി.

ഇ​ന്‍​കാ​സ്​ കോ​ഴി​​ക്കോ​ട്​ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ വി​ജ​യാ​ഘോ​ഷം

ഓള്‍ഡ് ഐഡിയല്‍ സ്കൂളിലായിരുന്നു സെന്‍ട്രല്‍ കമ്മിറ്റി ആഘോഷം. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ വിജയം ഉറപ്പിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും ഭൂരിപക്ഷം നല്‍കിയ തൃക്കാക്കരയിലെ വോട്ടര്‍മാരോടുള്ള നന്ദി അറിയിച്ചു. ചരിത്ര വിജയം കൈവരിച്ച സ്ഥാനാര്‍ഥി ഉമ തോമസിനെയും വിജയത്തിനുവേണ്ടി രാപകലില്ലാതെ ചിട്ടയായ പ്രവര്‍ത്തനം നടത്തിയ യു.ഡി.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും യോഗത്തില്‍ അഭിനന്ദിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടികളില്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ല കമ്മിറ്റി പ്രസിഡന്റുമാര്‍, ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത് സദാശിവന്‍ സ്വാഗതവും ട്രഷറര്‍ ശ്രീ. ജോര്‍ജ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.

ദോഹ നജ്മയിലെ റൊട്ടാന റസ്റ്റാറന്‍റിലായിരുന്നു ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ല കമ്മിറ്റി വിജയാഘോഷം. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ്‌ ടി. സിദ്ദിഖ് എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അഭിജിത്ത് എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ആശംസ നേര്‍ന്നു. ഇന്‍കാസ്-ഒ.ഐ.സി.സി ഗ്ലോബല്‍, സെന്‍ട്രല്‍, ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കളും ഭാരവാഹികളും പ്രവര്‍ത്തകരും അടക്കം നിരവധിപേര്‍ പങ്കെടുത്തു.

ജില്ല ജനറല്‍ സെക്രട്ടറി സി.വി. അബ്ബാസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ അഷ്‌റഫ്‌ വടകര അധ്യക്ഷത വഹിച്ചു. ഇന്‍കാസ് കണ്ണൂര്‍ ജില്ല കമ്മിറ്റിയും കേക്ക് മുറിച്ച്‌ വിജയാഘോഷം നടത്തി.തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍തന്നെ ഖത്തറില്‍നിന്നുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍ തൃക്കാക്കരയിലെത്തി പങ്കാളികളായിരുന്നു. നേതാക്കളും വിവിധ ജില്ല കമ്മിറ്റികളും പല ഘട്ടങ്ങളിലായും മണ്ഡലത്തിലെ വോട്ട്പിടിത്തങ്ങളിലും സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിലും സജീവമായി.

സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ള്‍​ഡ്​ ഐ​ഡി​യ​ല്‍ സ്കൂ​ളി​ല്‍ ഇ​ന്‍​കാ​സ്​ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ഘോ​ഷം

ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരായ വിജയം -സമീര്‍ ഏറാമല

ദോഹ: മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങളും വ്യക്തിഹത്യയുമായി പാര്‍ട്ടി കേന്ദ്രങ്ങളും നടത്തിയ പ്രചാരണങ്ങളെ തള്ളി തൃക്കാക്കരയിലെ ജനങ്ങള്‍ നടത്തിയ വിധിയെഴുത്താണ് ഉമ തോമസിന്‍റെ റെക്കോഡ് ഭൂരിപക്ഷത്തിലെ വിജയമെന്ന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് സമീര്‍ ഏറാമല പ്രതികരിച്ചു.

ജാതിമത രാഷ്ട്രീയത്തിനും ധ്രുവീകരണ ശ്രമങ്ങള്‍ക്കുമെതിരെ തൃക്കാക്കരയിലെ ജനങ്ങളുടെ വിധിയെഴുത്താണ് ഈ വിജയം. കെ-റെയില്‍ ഉള്‍പ്പെടെയുള്ള ജനവിരുദ്ധ പദ്ധതികള്‍ ബലംപ്രയോഗിച്ച്‌ നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ബാലറ്റിലൂടെ ജനം മറുപടി നല്‍കി. ദുശിച്ച പ്രചാരണങ്ങളും മറ്റും തള്ളിയ വോട്ടര്‍മാര്‍, പി.ടി. തോമസിനോടുള്ള സ്നേഹവും ആദരവും വോട്ടിലൂടെ പ്രകടിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശവും കരുത്തും നല്‍കുന്നതാണ് ഉമ തോമസിന്‍റെ വിജയമെന്നും സി.പി.എം ഭരണത്തിന്‍റെ വ്യക്തമായ വിലയിരുത്തലാണ് ഇതെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയായ സമീര്‍ ഏറാമല പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular