Sunday, May 19, 2024
HomeIndiaവിവാദ പരാമര്‍ശം ; മാപ്പ് പറയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

വിവാദ പരാമര്‍ശം ; മാപ്പ് പറയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ബിജെപിയുടെ മുന്‍ വക്താവ് നുപൂര്‍ ശര്‍മ്മ നടത്തിയ പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന മുസ്ലീം രാജ്യങ്ങളുടേയും മുസ്ലീം സംഘടനകളുടേയും ആവശ്യം കേന്ദ്രം തള്ളി. ഇക്കാര്യത്തില്‍ മാപ്പ് പറയേണ്ടതില്ലെന്നും അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നുമാണ് നയതന്ത്ര വിദഗ്ദരുടെയും അഭിപ്രായം.

ഗള്‍ഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് നീക്കം. ആവശ്യമെങ്കില്‍ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇറാഖും ലിബിയയും നബിവിരുദ്ധ പരാമര്‍ശത്തിനെതിരെ ഇന്ന് പ്രസ്താവനയിറക്കി.

ഇന്ത്യന്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്ന ആവശ്യം പ്രധാനമായും ഉന്നയിക്കുന്നത് ഖത്തറാണ്. ഖത്തറിനെ പിന്തുണച്ചാണ് മറ്റ് തീവ്ര മുസ്ലീം സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത് അഭിപ്രായം നടത്തിയാള്‍ക്കെതിരെ നടപടിയെടുത്ത സാഹചര്യത്തില്‍ ഇനി മാപ്പ് പറയേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ ശക്തമായ നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular