Friday, May 17, 2024
HomeKeralaവിവരസാങ്കേതികവിദ്യയുടെ പുതുലോകം; രാമനാട്ടുകര നോളജ് പാര്‍ക്ക് ഉദ്ഘാടനം 13ന്

വിവരസാങ്കേതികവിദ്യയുടെ പുതുലോകം; രാമനാട്ടുകര നോളജ് പാര്‍ക്ക് ഉദ്ഘാടനം 13ന്

ഫറോക്ക് > രാമനാട്ടുകരയില്‍ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായ കിന്‍ഫ്ര അഡ്വാന്‍സ്ഡ് നോളജ് പാര്‍ക്ക് 13ന് വൈകിട്ട് നാലിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. വിവര സാങ്കേതികവിദ്യാ വ്യവസായ രംഗത്ത് മലബാറിന് പുതുപ്രതീക്ഷയാണ് വ്യവസായ വകുപ്പിന് കീഴിലുള്ള നോളജ് പാര്‍ക്ക്. സ്ഥാപനത്തിന്റെ അവസാന മിനുക്കുപണി വേഗത്തില്‍ പുരോഗമിക്കുകയാണ്.

വിവരസാങ്കേതിക രംഗത്തും അനുബന്ധ മേഖലയിലും അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ക്ക് വഴി തുറക്കുന്നതാണ് സ്വപ്നപദ്ധതി. വൈകാതെ വന്‍കിട കമ്ബനികള്‍ നോളജ് പാര്‍ക്കിന്റെ ഭാഗമാകും. ഒന്നാം ഘട്ടത്തില്‍ 27 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകുന്നത്. രാമനാട്ടുകര നഗരസഭാതിര്‍ത്തിയില്‍ 1.15 ലക്ഷം ചതുരശ്ര അടിയില്‍ അഞ്ചു നിലയിലാണ് കെട്ടിടസമുച്ചയം. ഇതേവളപ്പില്‍ സ്ഥാപിക്കുന്ന അത്യാധുനിക മലിനജല ശുദ്ധീകരണശാല നിര്‍മാണവും വൈകാതെ പ്രവര്‍ത്തനസജ്ജമാകും. ഐടി, ഐടി അധിഷ്ഠിത വ്യവസായ സംരംഭങ്ങളാണ് പാര്‍ക്കില്‍ ഉണ്ടാവുക. പ്രാരംഭ ഘട്ടത്തില്‍ 700 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular