Friday, May 17, 2024
HomeIndia16-കാരിയെ ബലാത്സംഗം ചെയ്ത് രണ്ടാനച്ഛന്‍; ഋതുമതിയായതോടെ നിര്‍ബന്ധിച്ച്‌ പ്രത്യുല്‍പാദന കേന്ദ്രങ്ങളിലെത്തിച്ചു; അണ്ഡം വില്‍പന ചെയ്തതായും പരാതി

16-കാരിയെ ബലാത്സംഗം ചെയ്ത് രണ്ടാനച്ഛന്‍; ഋതുമതിയായതോടെ നിര്‍ബന്ധിച്ച്‌ പ്രത്യുല്‍പാദന കേന്ദ്രങ്ങളിലെത്തിച്ചു; അണ്ഡം വില്‍പന ചെയ്തതായും പരാതി

ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡില്‍ ബലാത്സംഗ പരാതിയുമായി 16-കാരി. കഴിഞ്ഞ അഞ്ച് വര്‍ഷമായി അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ചൂഷണം ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

വിവിധ പ്രത്യുല്‍പാദന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച്‌ അണ്ഡങ്ങള്‍ വിറ്റുവെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എട്ട് തവണ തന്നെ കൊണ്ടുപോയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

ജൂണ്‍ ആറിനാണ് സ്വന്തം വീട്ടുകാര്‍ക്കെതിരെ ആരോപണവുമായി 16-കാരി എത്തിയത്. ആരോഗ്യവകുപ്പില്‍ നിന്നും ആറംഗ സംഘമെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പരാമര്‍ശിക്കുന്ന വിവിധ പ്രത്യുല്‍പാദന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ പ്രത്യുല്‍പാദന കേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഇതിനായി കൂട്ടുനിന്ന ഡോക്ടര്‍മാരെയും കേസില്‍ പ്രതി ചേര്‍ക്കുമെന്നും പോലീസ് അറിയിച്ചു.

തന്റെ ആധാര്‍കാര്‍ഡില്‍ വേണ്ട മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനായി മാലതി എന്ന സ്ത്രീക്ക് 5,000 രൂപ കൈക്കൂലി നല്‍കിയെന്നും ഋതുമതിയായത് മുതല്‍ രക്ഷകര്‍ത്താക്കള്‍ തന്നെ ചൂഷണം ചെയ്യുകയാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. രണ്ടാനച്ഛനായ സൈദ് അലി (40) തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സ്വന്തം അമ്മ എസ് ഇന്ദ്രാണിക്കും (33) കുറ്റകൃത്യത്തില്‍ പങ്കുണ്ട്. അണ്ഡങ്ങള്‍ വില്‍ക്കുന്നതിലൂടെ ഓരോ തവണയും ഇന്ദ്രാണി 20,000 രൂപ ലാഭമുണ്ടാക്കിയെന്നും പെണ്‍കുട്ടി പറഞ്ഞു.

ചൂഷണം സഹിക്കാനാകാതെ 16-കാരി വീട്ടില്‍ നിന്ന് ഓടിപോകുകയും സേലത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിപ്പെടുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തുവന്നത്. കേസില്‍ ഇന്ദ്രാണിയെയും രണ്ടാനച്ഛന്‍ സൈദ് അലിയെയും ആധാര്‍ തിരുത്താന്‍ കൂട്ടുനിന്ന മാലതിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular