Friday, May 17, 2024
HomeKeralaപി.സി ജോര്‍ജിന്‍റെ കയ്യില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പുറത്തുവിടട്ടെ -സ്വപ്ന സുരേഷ്

പി.സി ജോര്‍ജിന്‍റെ കയ്യില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പുറത്തുവിടട്ടെ -സ്വപ്ന സുരേഷ്

തിരുവനന്തപുരം: താന്‍ എന്തെങ്കിലും എഴുതി കൊടുത്തിട്ടുണ്ടെങ്കില്‍ പി.സി ജോര്‍ജ് പുറത്തുവിടട്ടെ എന്ന് സ്വര്‍ണക്കടക്ക് കേസിലെ പ്രതി സ്വപ്ന സുരേഷ്.

തന്‍റെ അഭിമുഖത്തിന് ശേഷം പി.സി ജോര്‍ജ് അടക്കം നിരവധി പേര്‍ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന വ്യക്തമാക്കി.

താന്‍ പറഞ്ഞ കാര്യങ്ങള്‍ സരിത നായര്‍ അടക്കമുള്ളവര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. സരിതയും താനും ഒരുമിച്ച്‌ ജയിലില്‍ ഉണ്ടായിരുന്നു. അവരോട് ഹലോ എന്ന് പോലും പറഞ്ഞിട്ടില്ല. അവരെ തനിക്ക് പരിചയമില്ലെന്നും സ്വപ്ന വ്യക്തമാക്കി.

ഏതെങ്കിലും കുടുംബത്തെ കുറിച്ചല്ല പിണറായി വിജയന്‍, കമല, വീണ, എം. ശിവശങ്കര്‍, സി.എം രവീന്ദ്രന്‍, നളിനി നെറ്റോ തുടങ്ങിയ കുറേ വ്യക്തികളെ കുറിച്ചാണ് താന്‍ പറയുന്നത്. തന്‍റെ കേസിനെ കുറിച്ചും കേസില്‍ ഉള്‍പ്പെട്ട വ്യക്തികളെയും അവരുടെ പങ്കിനെയും കുറിച്ചുമാണ് പറയുന്നത്.

തന്‍റെ പ്രതികരണങ്ങള്‍ ആരുടെയെങ്കിലും കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നത് തനിക്കറിയേണ്ട കാര്യമില്ല. ആരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് എന്‍റെ വിഷയമല്ല. തനിക്ക് യാതൊരു വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ അജണ്ടകളില്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular