Friday, May 17, 2024
HomeIndiaസിഗരറ്റ് വാങ്ങാന്‍ പണം നല്‍കിയില്ല; ഡല്‍ഹിയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി

സിഗരറ്റ് വാങ്ങാന്‍ പണം നല്‍കിയില്ല; ഡല്‍ഹിയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി

ഡല്‍ഹി: സിഗരറ്റ് വാങ്ങാന്‍ പത്തു രൂപ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒരു സംഘം യുവാവിനെ കുത്തിക്കൊന്നു.

സെന്‍ട്രല്‍ ഡല്‍ഹിയിലെ ആനന്ദ് പര്‍ഭാത്തിലാണ് സംഭവം നടന്നത്. പണം നല്‍കാതിരുന്ന വിജയിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ അതേ പ്രദേശത്ത് താമസിക്കുന്ന സോനു കുമാറും സുഹൃത്തുക്കളായ രവി, ജതിന്‍, അജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സിഗരറ്റ് വാങ്ങാനായി സോനുവാണ് വിജയിയോട് പണം ചോദിച്ചത്. എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ഒടുവില്‍ വിജയ്ക്ക് കുത്തേല്‍ക്കുകയുമായിരുന്നു. ജൂണ്‍ ആറിന് നടന്ന സംഭവത്തില്‍ സിസടിവി ക്യാമറകളുടെയും ദൃക്‌സാക്ഷികളുടെയും സഹായത്തോടെയാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular