Friday, May 17, 2024
HomeKerala'മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് ഭീകര പ്രവര്‍ത്തനം': ഇ.പി ജയരാജന്‍

‘മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് ഭീകര പ്രവര്‍ത്തനം’: ഇ.പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിലവില്‍ സംസ്ഥാനത്ത് നടക്കുന്നത് മാഫിയാ ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.

ബോധപൂര്‍വ്വം കെട്ടിചമച്ചതാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍. പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണം പുറത്ത് വന്നു.

കേരളത്തിലെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രിയെ കരിവാരിതേക്കാനാണ് ആരോപണങ്ങളിലൂടെ ഇവര്‍ ശ്രമിക്കുന്നത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ നിഗൂഢ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടന്നണമെന്നും അദ്ദേഹം പറഞ്ഞു.

പി സി ജോര്‍ജ് മാത്രമല്ല ആരോപണങ്ങള്‍ക്ക് പിന്നില്‍. ആര്‍എസ്‌എസിനും ബിജെപിക്കും ഇതില്‍ പങ്കുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഒരു സംസ്ഥാനത്തേയും സര്‍ക്കാരിനെയും ലക്ഷ്യംവെച്ച്‌ മാഫിയാ സംഘങ്ങള്‍ ഉന്നയിക്കുകയാണ്. കേരള വിരുദ്ധ രാജ്യദ്രോഹക്കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ എടുക്കണമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

ആര്‍എസ്‌എസ് നയിക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രധാന സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് സ്വപ്‌ന. ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സല്‍ക്കരിച്ച്‌ കൊണ്ടുപോയി സ്ഥാനം കൊടുത്തത് ആര്‍എസ്‌എസ് ആണ്. അതില്‍ നിന്ന് എല്ലാം വ്യക്തമാണെന്നും ഇ.പി പറഞ്ഞു.

അതേസമയം, തനിക്ക് രാഷ്ട്രീയമായോ വ്യക്തിപരമായോ ഒരു തരം അജണ്ടകളില്ലെന്നും ആര് മുഖ്യമന്ത്രിയായാലും തന്റെ വീട്ടിലേക്കല്ല വരുമാനം കൊണ്ടുവരുന്നതെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. താന്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരെന്നൊ അവരുടെ കുടുംബത്തെക്കുറിച്ചോ താന്‍ ചിന്തിക്കേണ്ട കാര്യമില്ലെന്നും തനിക്ക് ഒരു രാഷ്ട്രീയ അജണ്ടയുമില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൊഴി കൊടുത്ത തനിക്ക് ഭീഷണിയുണ്ടെന്നും നിരന്തരം അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ച്‌ കൊണ്ടേ ഇരിക്കുകയാണെന്നും തന്റെ 164 മൊഴി ആരും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കരുതെന്നും സ്വപ്ന പറഞ്ഞു. പി സി ജോര്‍ജിനെ വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

സോളാര്‍ കേസ് പ്രതി സരിതയെയും അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. താനും സരിതയും ഒരേ ജയിലിലുണ്ടായിരുന്നുവെന്നും ഒരു ഹായ് പോലും അവരോട് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ താന്‍ ഇറങ്ങിയ ശേഷം തന്നെ സഹായിക്കാമെന്ന് പറഞ്ഞ് സരിത വിളിച്ച്‌ അമ്മയെ നിരന്തരം ശല്യപ്പെടുത്തിയെന്നും സ്വപ്ന പറഞ്ഞു. ഒരു കാര്യവുമില്ലാതെ സരിത തന്റെ പുറകെ നടക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇത്ര കാലം പറയാത്തത് ഇപ്പോള്‍ പറയുന്നുവെന്നല്ലെന്നും അവസരം വന്നത് കൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും മുഴുവന്‍ കാര്യങ്ങളും താന്‍ പറഞ്ഞ് കഴിഞ്ഞിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റു വ്യക്തികളുടെ ഭാര്യയും ബന്ധുക്കളും സുഖമായി ജീവിക്കുകയാണെന്നും മിസിസ് കമലയും വീണയുമൊന്നും ഒരു പ്രയാസവും അനുഭവിക്കുന്നില്ലെന്നും താന്‍ മാത്രമാണ് എല്ലാ പ്രയാസങ്ങളും നേരിടുന്നതെന്നും സ്വപ്ന കുറ്റപ്പെടുത്തി. താന്‍ പറയുന്നത് വ്യക്തികളെക്കുറിച്ചാണെന്നും പിണറായി വിജയന്‍, കമല, വീണ, ശിവശങ്കര്‍ എന്നിവരെക്കുറിച്ചും അവരുടെ പദവികളെക്കുറിച്ചുമാണെന്നും സ്വപ്ന വ്യക്തമാക്കി.

താന്‍ 16 മാസം ജയിലില്‍ കിടന്നുവെന്നും തനിക്കും കുടുംബത്തിനും ജീവിക്കണമെന്നും അവര്‍ പറഞ്ഞു. കോടതി നിയന്ത്രണങ്ങളുള്ളതിനാല്‍ എല്ലാം തനിക്ക് തുറന്നു പറയാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. മുമ്ബ് താന്‍ മാധ്യമങ്ങളെ കണ്ടത് ശിവശങ്കറിന്റെ പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച്‌ പറയാന്‍ മാത്രമായിരുന്നുവെന്നും ഇപ്പോള്‍ 164 പ്രകാരമുള്ള മൊഴി സംബന്ധിച്ച്‌ മാത്രം സംസാരിക്കാനാണെന്നും സ്വപ്ന ചൂണ്ടിക്കാട്ടി.

കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍നിന്ന് സ്ഥിരമായി ബിരിയാണി ചെമ്ബുകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സ്ഥിരമായി എത്താറുണ്ടെന്നാണ് സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. തിരുവനന്തപുരത്തെ ജവഹര്‍ നഗറിലുള്ള കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍നിന്നാണ് പല തവണ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്ബുകളെത്തിയത്. എന്നാല്‍, ബിരിയാണി ചെമ്ബിനകത്ത് എന്താണുണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നതിനു പകരം കൂടുതല്‍ ദുരൂഹതയ്ക്ക് വകനല്‍കുന്ന തരത്തിലുള്ള സൂചന നല്‍കുകയാണ് സ്വപ്ന ചെയ്തിരുന്നത്. ബിരിയാണി ചെമ്ബിനകത്ത് ബിരിയാണി മാത്രമല്ല ഉണ്ടായിരുന്നതെന്നും ഭാരമുള്ള ലോഹവസ്തുക്കളടക്കമുള്ളവയുണ്ടായിരുന്നുവെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ജയശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ഈ ചെമ്ബുകള്‍ കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍നിന്ന് ക്ലിഫ്ഹൗസിലെത്തിയതെന്നും സ്വപ്ന ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular