Friday, May 17, 2024
HomeKeralaഐബിഎം ഓട്ടോമേഷന്‍ ഇന്നോവേഷന്‍ കേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

ഐബിഎം ഓട്ടോമേഷന്‍ ഇന്നോവേഷന്‍ കേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

കൊച്ചി :കൊച്ചിയില്‍ പുതിയ ഓട്ടോമേഷന്‍ ഇന്നോവേഷന്‍ കേന്ദ്രം പ്രഖ്യാപിച്ച്‌ ലോകത്തെ മുന്‍നിര ടെക് കമ്ബനിയായ ഐബിഎം.

കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ബ്രിഗേഡ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സ്ഥിതിചെയ്യുന്ന ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയര്‍ ലാബിലാണ് പുതിയ കേന്ദ്രവും പ്രവര്‍ത്തിക്കുക. 2022ന്റെ മൂന്നാം പാദത്തില്‍ ഓട്ടോമേഷന്‍ കേന്ദ്രം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. ഐബിഎം, ഐബിഎം ഇക്കോ സിസ്റ്റം പങ്കാളികളുടെ ഓട്ടോമേഷന്‍ സൊല്യൂഷന്‍സ് അവരുടെ ലൈഫ് സൈക്കിള്‍ ഉത്പന്ന രൂപകല്‍പ്പനയിലും അതിന്റെ സാങ്കേതിക പിന്തുണ ഉറപ്പുവരുത്തുന്നതിനും ഉതകുന്നതാകും പുതിയ പദ്ധതി.

ഇത് ബിസിനസ് ഓട്ടോമേഷന്‍, എഐഒപ്‌സ്, ഇന്റഗ്രേഷന്‍ തുടങ്ങിയ ഓട്ടോമേഷന്‍ മേഖലകളില്‍ ഗുണഭോക്താവിന് സഹായകമാവും. കൂടുതല്‍ വേഗത്തില്‍ പുതിയ ഉത്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് ഉപഭോക്താക്കളും പങ്കാളികളുമായി സഹകരിച്ച്‌ ബാഹ്യ കാഴ്ചയിലൂടെ നവീകരണം സാധ്യമാക്കുകയും അതുവഴി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന തരത്തിലാണ് പുതിയ ഇന്നോവേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുക. പ്രാദേശികമായ വളര്‍ച്ച ശക്തിപ്പെടുത്തുന്നതിന് പ്രാദേശികമായി തന്നെ പ്രതിഭകളെ മുന്നോട്ട് കൊണ്ടുവരാനും കമ്ബനി ശ്രമിക്കുന്നു.

ഇന്ന് പല വ്യവസായങ്ങളും എഐ അധിഷ്ഠിത ഓട്ടോമേഷനിലൂടെ ഐടി, ബിസിനസ് രംഗത്തെ മാറ്റങ്ങള്‍ക്ക് മികച്ച സൊല്യൂഷന്‍സ് തേടുന്നവയാണ്. ഐബിഎമ്മിനുവേണ്ടി ‘മോണിംഗ് കണ്‍സള്‍ട്ട്’ അടുത്തിടെ നടത്തിയ ഗ്ലോബല്‍ എഐ അഡോപ്ഷന്‍ ഇന്‍ഡക്സ് 2022 പ്രകാരം ഇന്ത്യയിലെ പകുതിയിലേറെ ഐടി പ്രൊഫഷണലുകളും അവരുടെ കമ്ബനികള്‍ ഇപ്പോള്‍, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഓട്ടോമേഷന്‍ സോഫ്‌റ്റ്‌വെയര്‍ അല്ലെങ്കില്‍ ടൂളുകള്‍ ഉപയോഗിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നതായി പറയുന്നു. ഐടി ഓപ്പറേഷന്‍സിനുവേണ്ടി 52 ശതമാനവും ബിസിനസ് കാര്യങ്ങള്‍ക്ക് 53 ശതമാനവും ജീവനക്കാര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിന് 55 ശതമാനവും ഇത്തരത്തില്‍ ടൂളുകളും സോഫ്റ്റ്‌വെയുകളും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബിസിനസ് ആവശ്യങ്ങള്‍ക്ക് അനുസൃതമായും അവസരം മുതലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്), വിപ്രോ എന്നീ കമ്ബനികളുമായി ഐബിഎം സഹകരിക്കും. എഐ അധിഷ്ഠിത സൊല്യൂഷന്‍സ് സൃഷ്ടിക്കുന്നതിനും നവീകരിക്കുന്നതിനും ഈ കമ്ബനികളുടെ എഞ്ചിനീയറിംഗ് ടീമുകള്‍ കൊച്ചിയിലെ ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയര്‍ ലാബില്‍ ഒരുമിച്ചാകും പ്രവര്‍ത്തിക്കുക.

വിപ്രോയുമായി സഹകരിക്കുമ്ബോള്‍ ഐബിഎം ഓട്ടോമേഷന്‍ സൊല്യൂഷന്‍സിന്റെ ലോ-കോഡ്/നോ-കോഡ് മെത്തേഡ് ഉപയോഗിച്ച്‌ ഡെവലപ്പര്‍മാര്‍ക്കും പങ്കാളികള്‍ക്കുമായി എക്സറ്റന്‍ഷന്‍സും കിറ്റ്സും നിര്‍മ്മിക്കും. വ്യവസായ-നിര്‍ദ്ദിഷ്ട, ഡൊമെയ്ന്‍ ഉപയോഗ കേസുകള്‍ക്കുവേണ്ടി ടിസിഎസുമായി ചേര്‍ന്ന് ഐബിഎം എഐ-പവേര്‍ഡ് ഓട്ടോമേഷന്‍ പോര്‍ട്ട്ഫോളിയോയിക്കായുള്ള എക്സ്റ്റന്‍ഷന്‍സാകും നിര്‍മ്മിക്കുക. ഐബിഎം ഓട്ടോമേഷന്‍ ഇന്നോവേഷന്‍ സെന്റര്‍, ടിസിഎസ്, വിപ്രോ എന്നീ സ്ഥാപനങ്ങളുടെ എഞ്ചിനീയറിംഗ് ടീമുകള്‍ തമ്മില്‍ ആഴത്തിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് ഇതുവഴി സാധിക്കും. ഇതോടൊപ്പം വിവിധ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ അതുല്യമായ ആവശ്യങ്ങള്‍ക്ക് ഇഷ്‌ടാനുസൃതമായ സൊല്യുഷന്‍സ് നല്‍കാനും പറ്റും.

നൈപുണ്യ വിടവിന് പരിഹാരമാകാന്‍ ഐബിഎം ഐഐഐടി കോട്ടയവുമായി സഹകരിക്കുന്നു

പരിമിതമായ എഐ കഴിവുകള്‍, അറിവ്, വൈദഗ്ദ്ധ്യം എന്നിവയാണ് കമ്ബനികളില്‍ വിജയകരമായി എഐസാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിന് വലിയ തടസമാകുന്നതെന്ന് ഇന്ത്യയിലെ 38 ശതമാനം ഐടി പ്രൊഫഷണലുകളും അഭിപ്രായപ്പെടുന്നു. ഈ നൈപുണ്യ വിടവ് നികത്തുന്നതിന് കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി സഹകരിക്കുകയാണ് ഐബിഎം. പാഠ്യപദ്ധതി വിപുലീകരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ടെക്നോളജി തൊഴില്‍ രംഗത്ത് മത്സരാധിഷ്ഠിതമായി തിളങ്ങാന്‍ സാധിക്കുന്ന തരത്തില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിനുംഈ സഹകരണം വഴി സാധിക്കും.

ഐഐഐടി കോട്ടയത്തെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ട ക്ലാസുകള്‍, സെലക്‌ട് ഐബിഎം സോഫ്റ്റ്‌വെയറുകള്‍, ക്യൂറേറ്റഡ് കോഴ്‌സ്‌വെയര്‍കണ്ടന്റ്, പ്രവര്‍ത്തി പരിചയത്തിന് ക്ലൗഡ് ആക്സസ് ഉള്‍പ്പടെ പാഠ്യ വിഭവങ്ങള്‍ ഐബിഎം നല്‍കും. ബിസിനസ് ഓട്ടോമേഷന്‍ പോലെയുള്ള നവീന സാങ്കേതിക മേഖലകളില്‍ സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കാനാവും വിധമുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിനും ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നതിനും അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മെന്റര്‍മാരെയും ഐബിഎം തന്നെ നിയമിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular