Friday, May 17, 2024
HomeKeralaഉച്ചഭക്ഷണം നല്‍കുന്ന സ്‌കൂളുകള്‍ക്കെല്ലാം ഭക്ഷ്യസുരക്ഷാ വിഭാഗം റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും

ഉച്ചഭക്ഷണം നല്‍കുന്ന സ്‌കൂളുകള്‍ക്കെല്ലാം ഭക്ഷ്യസുരക്ഷാ വിഭാഗം റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും

കോഴിക്കോട്:ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സ്‌കൂളുകള്‍ക്കെല്ലാം ഭക്ഷ്യസുരക്ഷാ വിഭാഗം റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു.മൂന്നു സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെയാണ് നടപടി.

നിലവില്‍ റജിസ്‌ട്രേഷന്‍ ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും നാലിലൊന്ന് സ്‌കൂളുകള്‍ പോലും അത് പാലിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിലെ 1230 സ്‌കൂളുകളില്‍ 30 എണ്ണത്തിനു മാത്രമാണ് റജിസ്‌ട്രേഷന്‍ ഉള്ളത്. അതില്‍ കൂടുതലും എയ്ഡഡ് സ്‌കൂളാണ്.ഇതുപോലെ സമാനമായ അവസ്ഥയാണു സംസ്ഥാനത്തെല്ലാമുള്ളത്.

ഭക്ഷണം വില്‍ക്കുന്നില്ലല്ലോ, പിന്നെയെന്തിനാണ് റജിസ്‌ട്രേഷന്‍ എന്നാണ് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുടേയും അധ്യാപക സംഘടനകളും ഉന്നയിക്കുന്ന ചോദ്യം. ഭക്ഷ്യസുരക്ഷാ വിഭാഗം ഇനി കാര്യങ്ങള്‍ കര്‍ശനമാക്കുകയാണ്.നേരത്തെ തന്നെ സ്‌കൂളുകള്‍ക്ക് റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു.സര്‍ക്കാര്‍ സ്‌കൂളുകളൊന്നും നിര്‍ദേശം കാര്യമായി എടുത്തിട്ടില്ല.

വിദ്യാഭ്യാസവകുപ്പ് തന്നെ റജിസ്‌ട്രേഷന്‍ എടുക്കേണ്ടതില്ലെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നതായി പറയുന്നു. എന്നാല്‍ ഇപ്പോള്‍ റജിസ്‌ട്രേഷന്റ ആവശ്യകത ആദ്യം വിദ്യാഭ്യാസ വകുപ്പിനെ ബോധ്യപ്പെടുത്താനാണു തീരുമാനിച്ചിരിക്കുന്നത്. റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതോടെ പാചകപ്പുരയില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമെന്നാണു പ്രതീക്ഷയിലാണ് ഭക്ഷ്യസുരക്ഷ വിഭാഗം.ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്‌കൂളുകളില്‍ പരിശോധന തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular