Friday, May 17, 2024
HomeKeralaഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് തിരിച്ചുപിടിച്ച്‌ കേരള പൊലീസ്

ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് തിരിച്ചുപിടിച്ച്‌ കേരള പൊലീസ്

ഹാക്ക് ചെയ്ത ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ച്‌ പിടിച്ച്‌ കേരള പൊലീസ്. എന്‍എഫ്ടി, ക്രിപ്‌റ്റോ പോലുള്ള ന്യൂജെന്‍ നിക്ഷേപ മാര്‍ഗങ്ങള്‍ക്ക് ജനപിന്തുണ നേടിയെടുക്കാന്‍ കൂടുതല്‍ ഫോളോവേര്‍സുള്ള ഇത്തരം ഹാന്റിലുകള്‍ ഹാക്ക് ചെയ്യുന്ന ന്യൂജന്‍ സംഘങ്ങള്‍ സജീവമാണ്.

ഇവരാണ് ഇതിന് പിന്നിലെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ‘ദി കേരള പൊലീസ്’ എന്ന ട്വിറ്റര്‍ ഹാന്റില്‍ ഹാക്ക് ചെയ്യപ്പെട്ടത്. ‘ഓക്ക് പാരഡൈസ്’ എന്ന ഹാക്കര്‍മാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നത്. അക്കൗണ്ടില്‍ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റുകളെല്ലാം ഹാക്ക് ചെയ്തവര്‍ നീക്കം ചെയ്തിരുന്നു. ഇതിനോടകം അക്കൗണ്ടില്‍ നിന്നും നിരവധി ട്വീറ്റുകള്‍ റീട്വീറ്റും ചെയ്തിട്ടുണ്ട്. എന്‍എഫ്ടി അനുകൂല ട്വീറ്റുകളാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. 12 മണിക്ക് മുന്‍പ് തന്നെ തിരിച്ചു പിടിച്ച ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഹാക്കര്‍മാരിട്ട ട്വീറ്റുകള്‍ ഇനിയും നീക്കം ചെയ്തിട്ടില്ല. 2013 സെപ്തംബര്‍ മുതല്‍ സജീവമായ കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് ഇത്. 3.14 ലക്ഷം പേര്‍ പിന്തുടരുന്നതാണ് ഈ ട്വിറ്റര്‍ അക്കൗണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular