Sunday, May 19, 2024
HomeIndiaഅയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം: 45 ദിവസം യമുന നദി വൃത്തിയാക്കാന്‍ നിര്‍ദേശിച്ച്‌ ഡല്‍ഹി ഹൈകോടതി

അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം: 45 ദിവസം യമുന നദി വൃത്തിയാക്കാന്‍ നിര്‍ദേശിച്ച്‌ ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ രണ്ട്കക്ഷികളോടും 45 ദിവസം യമുന നദി വൃത്തിയാക്കാന്‍ നിര്‍ദേശിച്ച്‌ ഡല്‍ഹി ഹൈകോടതി.

ഓഡര്‍ ലഭിച്ച്‌ 10 ദിവസത്തിനുള്ളില്‍ ഡല്‍ഹി ജല ബോര്‍ഡ് അംഗം അജയ് ഗുപ്തയെ കാണണമെന്നും ഗുപ്തയുടെ മേല്‍നോട്ടത്തില്‍ 45 ദിവസം യമുന നദി വൃത്തിയാക്കണമെന്നും കോടതി കക്ഷികളോട് നിര്‍ദേശിച്ചു.

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരായാല്‍ ഇരുകൂട്ടര്‍ക്കും ജല ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് ലഭിച്ച്‌ ഒരാഴ്ചയ്ക്കകം രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും വേണം. ഈ നടപടികള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണം.

വ്യവസ്ഥകള്‍ പാലിക്കുമെന്ന ഉറപ്പില്‍, ആക്രമണം, വഴക്ക്, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 2022 ഫെബ്രുവരിയില്‍ ജയ്ത്പൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ഹൈകോടതി ഉത്തരവിട്ടു.

ദിവസങ്ങള്‍ക്ക് മുമ്ബാണ് ഡല്‍ഹിയില്‍ രണ്ട് അയല്‍വാസികള്‍ തമ്മില്‍ വഴക്കുണ്ടായത്. ഇരുവിഭാഗവും പരസ്പരം ആക്രമിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വിഷയം കോടതിയിലെത്തുകയായിരുന്നു. എന്നാല്‍ പിന്നീട് ഇരുകൂട്ടരും ഒത്തുതീര്‍പ്പിന് സമ്മതിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular