Friday, May 17, 2024
HomeIndiaരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ശരദ് പവാര്‍

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ശരദ് പവാര്‍

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. പവാറിന്റെ  സ്ഥാനാര്‍ത്ഥിത്വത്തിന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പിന്തുണ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പകരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, ജി 23 അംഗവുമായ ഗുലാം നബി ആസാദിന്റെ പേര് നിര്‍ദേശിച്ച പവാര്‍ ഇക്കാര്യം ഇടത് നേതാക്കളെ അറിയിച്ചതായും പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ശരദ് പവാറിന്റെ പേര് മുന്നോട്ടുവച്ചത് . പവാറാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അംഗീകരിക്കാം എന്ന സൂചന കോണ്‍ഗ്രസും ഇടതുപക്ഷവും നല്‍കിയിരുന്നു. പവാറിനെ അംഗീകരിക്കാം എന്ന് ആം ആദ്മി പാര്‍ട്ടിയും വ്യക്തമാക്കിയിരുന്നു.

ശരദ് പവാര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും  രംഗത്ത് വന്നിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് ബിജെപിയും നീക്കം സജീവമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular