Saturday, May 18, 2024
HomeKeralaകാപ്പ ചുമത്തി സ്ഥി​രം​പ്ര​തി​യെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു

കാപ്പ ചുമത്തി സ്ഥി​രം​പ്ര​തി​യെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു

കോ​ട്ട​യം: കാ​പ്പ ചു​മ​ത്തി അ​തി​ര​മ്ബു​ഴ സ്വ​ദേ​ശി ബി​ബി​നെ (24) ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ചു.

ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​മാ​യി ഏ​റ്റു​മാ​നൂ​ര്‍, കു​റ​വി​ല​ങ്ങാ​ട്, ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍​പ്പെ​ട്ട കോ​ട്ട​മു​റി, നീ​ണ്ടൂ​ര്‍, ചാ​മ​ക്കാ​ല, പ​ട്ടി​ത്താ​നം, വി​ല്ലൂ​ന്നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ സം​ഘം ചേ​ര്‍​ന്ന് അ​സ​ഭ്യം വി​ളി​ക്കു​ക, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക, ത​ട​സ്സം​ചെ​യ്ത് ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പി​ക്കു​ക, ആ​യു​ധ​മു​പ​യോ​ഗി​ച്ച്‌ ക​ഠി​ന ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പി​ക്കു​ക, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ക, നി​യ​മാ​നു​സൃ​ത ത​ട​ങ്ക​ലി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ടു​ക, സം​ഘം ചേ​ര്‍​ന്ന് ന​ര​ഹ​ത്യാ​ശ്ര​മം ന​ട​ത്തു​ക, കൊ​ല​പാ​ത​ക​ശ്ര​മം, വി​ഷ​വാ​ത​കം സ്‌​പ്രേ ചെ​യ്ത് ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പി​ക്കു​ക, ക​വ​ര്‍​ച്ച തു​ട​ങ്ങി​യ സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വൃ​ത്തി​ക​ളി​ല്‍ സ്ഥി​രം​പ്ര​തി​യാ​ണ്.

ഏ​റ്റു​മാ​നൂ​ര്‍ എ​സ്.​എ​ച്ച്‌.​ഒ​യു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ക​ല​ക്ട​റാ​ണ്​ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ന് ഉ​ത്ത​ര​വി​ട്ട​ത്. പ്ര​തി​യെ വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ഹാ​ജ​രാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular