Friday, May 17, 2024
HomeIndiaഇനി ബാങ്കില്‍ കയറി ഇറങ്ങേണ്ട; എസ്‌ബിഐയുടെ ടോള്‍ ഫ്രീ നമ്ബറുകളില്‍ വിളിച്ചാല്‍ ഈ 5 സേവനങ്ങള്‍...

ഇനി ബാങ്കില്‍ കയറി ഇറങ്ങേണ്ട; എസ്‌ബിഐയുടെ ടോള്‍ ഫ്രീ നമ്ബറുകളില്‍ വിളിച്ചാല്‍ ഈ 5 സേവനങ്ങള്‍ ലഭിക്കും

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില ബാങ്കിങ് സേവനങ്ങള്‍ ഇനി ഫോണിലും ലഭ്യമാകും.അതായത് ഉപഭോക്താക്കള്‍ക്ക് ചില ബാങ്കിങ് സേവനങ്ങള്‍ ലഭിക്കുന്നതിന് ഇനി അടുത്തുള്ള എസ്‌ബിഐ ശാഖകള്‍ സന്ദര്‍ശിക്കേണ്ടതില്ല.പകരം ഫോണ്‍ വഴി തന്നെ എസ്‌ബിഐ ഈ സേവനങ്ങള്‍ നല്‍കുന്നതാണ്.

ഇതിനായി എസ്‌ബിഐ രണ്ട് പുതിയ ടോള്‍ ഫ്രീ നമ്ബറുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് ബാങ്ക് അവധി ദിനങ്ങളില്‍, അതായത് രണ്ടാം ശനി, ഞായര്‍ ദിവസങ്ങള്‍ ഉള്‍പ്പടെയുള്ള അവധി ദിനങ്ങളില്‍ ഫോണില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകും. ബാങ്കിങ് ആവശ്യങ്ങള്‍ക്കായി 1800 1234 അല്ലെങ്കില്‍ 1800 2100 എന്ന നമ്ബറില്‍ എസ്‌ബിഐയെ വിളിക്കുക എന്ന് ബാങ്ക് ട്വീറ്റ് ചെയ്തു.

എസ്‌ബിഐ ഉപഭോക്താക്കള്‍ക്ക് മുകളില്‍ സൂചിപ്പിച്ച രണ്ട് ടോള്‍ ഫ്രീ നമ്ബറുകളില്‍ ഏതെങ്കിലും ഒന്നില്‍ വിളിച്ചാല്‍ ഇനിപ്പറയുന്ന സേവനങ്ങള്‍ ലഭിക്കും.

1) അക്കൗണ്ട് ബാലന്‍സും കഴിഞ്ഞ അഞ്ച് ഇടപാടുകളുടെ വിശദാംശങ്ങളും

2) എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിനും പുതിയത് ലഭിക്കുന്നതിനുമുള്ള നടപടികളുടെ നിലവിലെ സ്റ്റാറ്റസ് അറിയാം.

3) എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തതിന് ശേഷം പുതിയ എടിഎം കാര്‍ഡിനായി അഭ്യര്‍ത്ഥിക്കാം

4) ബുക്ക് ഡിസ്പാച്ച്‌ സ്റ്റാറ്റസ് പരിശോധിക്കുക

5) നികുതിയുടെ (ടിഡിഎസ്) വിശദാംശങ്ങള്‍ അറിയാം, ഇ-മെയില്‍ വഴി നിക്ഷേപ പലിശ വിവരങ്ങള്‍ നല്‍കും

രാജ്യത്തെ എല്ലാ ലാന്‍ഡ്ലൈനുകളില്‍ നിന്നും മൊബൈല്‍ ഫോണുകളില്‍ നിന്നും ടോള്‍ ഫ്രീ നമ്ബറുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും എന്ന് എസ്‌ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular