Thursday, May 2, 2024
HomeGulfഉച്ചവിശ്രമം; കുവൈത്തില്‍ 392 നിയമലംഘനങ്ങള്‍ കണ്ടെത്തി; ലംഘനത്തില്‍ ഒരു തൊഴിലാളിക്ക് 100 ദിനാര്‍ എന്ന തോതില്‍...

ഉച്ചവിശ്രമം; കുവൈത്തില്‍ 392 നിയമലംഘനങ്ങള്‍ കണ്ടെത്തി; ലംഘനത്തില്‍ ഒരു തൊഴിലാളിക്ക് 100 ദിനാര്‍ എന്ന തോതില്‍ പിഴ

കുവൈത്ത് സിറ്റി: കുവൈത്തില്‍ നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമം ലംഘിച്ച്‌ തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 392 നിയമലംഘനങ്ങള്‍ കണ്ടെത്തി.

295 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ജൂണ്‍ ഒന്നു മുതല്‍ കുവൈത്തില്‍ നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ ഒരു തൊഴിലാളിക്ക് 100 ദിനാര്‍ എന്ന തോതില്‍ പിഴ ഈടാക്കുകയും കമ്ബനിയുടെ ഫയല്‍ മരവിപ്പിക്കുകയും ചെയ്യും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. തൊഴിലാളികളെ നിര്‍ബന്ധിച്ച്‌ ജോലി ചെയ്യിക്കുന്ന കമ്ബനികള്‍ക്കെതിരെ മറ്റൊരു കേസ് കൂടി ഫയല്‍ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular