Sunday, May 19, 2024
HomeKeralaകനത്ത മഴ: കുമ്ബള റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി

കനത്ത മഴ: കുമ്ബള റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി

കുമ്ബള: കനത്ത മഴയില്‍ ഓവുചാലുകള്‍ കരകവിഞ്ഞ് കുമ്ബള റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി. സ്റ്റേഷനകത്തേക്കുള്ള കവാടത്തിലൂടെ വെള്ളം കുത്തിയൊഴുകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

എല്ലാ വര്‍ഷവും മഴക്കാലത്ത് കുമ്ബള റെയില്‍വേ സ്റ്റേഷന് അകത്തേക്ക് വെള്ളം കയറുന്നത് പതിവാണ്. ഇത് തടയുന്നതിന് അഞ്ചു വര്‍ഷം മുമ്ബ് സ്റ്റേഷന് കിഴക്കുവശത്തെ ഓവുചാലുകള്‍ വലുതാക്കി കോണ്‍ക്രീറ്റ് ചെയ്തിരുന്നു.

എന്നാല്‍, കനത്ത മഴ പെയ്താല്‍ അകത്തേക്ക് വെള്ളം കയറുന്നത് തുടര്‍ന്നു. സമയാസമയങ്ങളില്‍ ഓടകള്‍ വൃത്തിയാക്കാത്തത് മാലിന്യം കെട്ടിനില്‍ക്കുന്നതിനും ഓവുചാലുകള്‍ കവിഞ്ഞൊഴുകുന്നതിനും കാരണമായി. ടിക്കറ്റ് കൗണ്ടര്‍, കാന്‍റീന്‍ യാത്രക്കാര്‍ക്കുള്ള വിശ്രമസ്ഥലം എന്നിവിടങ്ങളിലെല്ലാം വെള്ളം ഒഴുകിയെത്തി. ഓഫിസിനകത്തെ കക്കൂസ് നിറഞ്ഞ് സ്റ്റേഷന്‍ മാസ്റ്ററും മറ്റു ജീവനക്കാരും ജോലി ചെയ്യുന്ന ടെക്നിക്കല്‍ മുറിയിലൂടെ വെള്ളം ഒലിച്ചിറങ്ങി പ്ലാറ്റ്ഫോമിലേക്കൊഴുകി. വലിയ വോള്‍ട്ടേജിലുള്ള വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുള്ള ഈ മുറിയില്‍ ജീവന്‍ പണയപ്പെടുത്തിയാണ് നിലവില്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്.

സ്റ്റേഷന്റെ പ്രധാന കവാടത്തിലൂടെ പ്ലാറ്റ്ഫോമിലേക്ക് കുത്തിയൊഴുകിയെത്തുന്ന മലവെള്ളം നേരെ ചെന്നുപതിക്കുന്നത് റെയില്‍പാളത്തിലേക്കാണ്. പാളം ഉറപ്പിച്ചിരിക്കുന്ന സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും ട്രെയിന്‍ കടന്നുപോകുമ്ബോള്‍ അപകടങ്ങള്‍ ഉണ്ടാകാനും സാധ്യത ഏറെയാണെന്ന് വിദഗ്ധര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular