Sunday, May 19, 2024
HomeGulfഹറം അണുമുക്തമാക്കാന്‍ 11 റോബോട്ടുകള്‍

ഹറം അണുമുക്തമാക്കാന്‍ 11 റോബോട്ടുകള്‍

മക്ക: ഹജ്ജ് സീസണില്‍ മക്കയിലെ മസ്ജിദുല്‍ ഹറാം അണുമുക്തമാക്കുന്നതിന് 11 റോബോട്ടുകളെ ഒരുക്കി. ഇരുഹറം കാര്യാലയ വകുപ്പ് പകര്‍ച്ചവ്യാധി നിയന്ത്രണ നടപടികളുടെ ഭാഗമായി കൂടുതല്‍ ഉയര്‍ന്ന സാങ്കേതിക സൗകര്യങ്ങളാണ് സജ്ജീകരിച്ചത്.

മനുഷ്യരുടെ ഇടപെടലില്ലാതെ കൃത്യമായ ഇടവേളകളില്‍ മസ്ജിദിനകം അണുമുക്തമാക്കാന്‍ ഈ അത്യാധുനിക റോബോട്ടുകള്‍ക്ക് കഴിയും. ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇവക്ക് അഞ്ചു മുതല്‍ എട്ടു വരെ മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. റോബോട്ടുകള്‍ മസ്ജിദിന്റെ എല്ലാ ഭാഗങ്ങളും സ്വയമേവ അണുമുക്തമാക്കുകയും തീര്‍ഥാടകരെയും ആരാധകരെയും വൈറസ് ഭീഷണികളില്‍നിന്ന് സംരക്ഷിക്കുന്നതിനായി ശുചിത്വ ആവശ്യകതകള്‍ വിശകലനം നടത്തുകയും ചെയ്യും.

മസ്ജിദ് ലേഔട്ടിന്റെ പ്രോഗ്രാമിങ് അവരുടെ സിസ്റ്റങ്ങളില്‍ ലോഡ് ചെയ്തതോടെ റോബോട്ടുകള്‍ ഹാജര്‍ അനുസരിച്ച്‌ പള്ളി വൃത്തിയാക്കും. ഓരോ റോബോട്ടും അഞ്ചു മുതല്‍ എട്ടു മണിക്കൂര്‍ വരെ മനുഷ്യ ഇടപെടലില്ലാതെ പ്രവര്‍ത്തിക്കും. ഓരോ റൗണ്ടിലും 600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ അണുനശീകരണത്തിന് ആവശ്യമായ 23.8 ലിറ്റര്‍ സാനിറ്റൈസര്‍ വരെ വഹിക്കാന്‍ കഴിയും. മനുഷ്യരുടെ പിന്തുണയില്ലാതെ റോബോട്ടുകള്‍ക്ക് മൂന്നു കിലോമീറ്റര്‍ സഞ്ചരിക്കാനാകും. തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ‘ഫ്രണ്ട് ഡിറ്റക്ഷന്‍ സിസ്റ്റം’ റോബോട്ടുകളുടെ മുഖ്യമായ സവിശേഷതയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular