Monday, May 6, 2024
HomeIndiaഇത് അപൂര്‍വം! അച്ഛനും മകളും ഒരുമിച്ച്‌ യുദ്ധവിമാനം പറത്തി; വ്യോമസേനയില്‍ പുതുചരിത്രം സൃഷ്ടിച്ചു

ഇത് അപൂര്‍വം! അച്ഛനും മകളും ഒരുമിച്ച്‌ യുദ്ധവിമാനം പറത്തി; വ്യോമസേനയില്‍ പുതുചരിത്രം സൃഷ്ടിച്ചു

ന്യൂഡെല്‍ഹി: () അച്ഛനും മകളും ഒരുമിച്ച്‌ യുദ്ധവിമാനം പറത്തി ഇന്‍ഡ്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ മറ്റൊരു വിജയഗാഥ രചിച്ചു.
എയര്‍ കമോഡോര്‍ സഞ്ജയ് ശര്‍മയും ഫ്ലയിംഗ് ഓഫീസറായ മകള്‍ അനന്യയും ആണ് രാജ്യത്തിന് അഭിമാനമായത്. ഇരുവരും കര്‍ണാടകയിലെ ബിദാറില്‍ ഹോക് 132 വിമാനത്തില്‍ പറന്നതായി ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. മെയ് 30 നായിരുന്നു ഈ അപൂര്‍വ സംഭവം. രണ്ട് പേരുടെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

എയര്‍ കമോഡോര്‍ സഞ്ജയ് ശര്‍മ 1989-ല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ പൈലറ്റായി. യുദ്ധവിമാനം പറത്തുന്നതില്‍ നല്ല പരിചയമുണ്ട്. അദ്ദേഹം മിഗ് -21 സ്‌ക്വാഡ്രണിന്റെയും ഫ്രണ്ട്‌ലൈന്‍ ഫൈറ്റര്‍ സ്റ്റേഷന്റെയും കമാന്‍ഡാണ്. വ്യോമസേനയുടെ ഏറ്റവും മികച്ച പൈലറ്റുമാരില്‍ ഒരാളും യുദ്ധ ആസൂത്രകനുമാണ് സഞ്ജയ് ശര്‍മ.

അനന്യ ശര്‍മ 2021 ഡിസംബറില്‍ ഇന്‍ഡ്യന്‍ വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റായി ചേര്‍ന്നു. അഞ്ച് വര്‍ഷത്തിന് ശേഷം, വ്യോമസേന വനിതാ പൈലറ്റുമാരെ അവരുടെ യുദ്ധവിമാന സ്‌ക്വാഡ്രണുകളിലേക്ക് സ്വീകരിക്കാന്‍ തുടങ്ങി. അനന്യ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണികേഷനില്‍ ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. പിതാവിനെ പോലെ തന്നെ അനന്യയ്ക്കും ഇന്‍ഡ്യന്‍ വ്യോമസേനയില്‍ ചേരാനായിരുന്നു ആഗ്രഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular