Friday, May 17, 2024
HomeIndia5ജി സ്‌പെക്‌ട്രം; അദാനി ഗ്രൂപ്പും ലേലത്തിന്; ടെലികോം ദാതാക്കളുടെത് പോലെ ഇന്റര്‍നെറ്റ് സേവനമില്ലെന്ന് അദാനി ഗ്രൂപ്പ്

5ജി സ്‌പെക്‌ട്രം; അദാനി ഗ്രൂപ്പും ലേലത്തിന്; ടെലികോം ദാതാക്കളുടെത് പോലെ ഇന്റര്‍നെറ്റ് സേവനമില്ലെന്ന് അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഏറ്റവും വലിയ 5ജി സ്‌പെക്‌ട്രം ലേലത്തില്‍ അദാനി ഗ്രൂപ്പും പങ്കെടുക്കുന്നു.

ഇന്റര്‍നെറ്റ് സേവനവുമായി ടെലികോം ദാതാക്കളെ പോലെ അദാനി ഗ്രൂപ്പും വരുന്നുവെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും ഈ ഉദ്ദേശ്യമില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

വിമാനത്താവളം, തുറമുഖങ്ങള്‍, ഊര്‍ജോല്‍പാദന, പ്രസരണ മേഖല, ഉല്‍പാദന സംരംഭങ്ങള്‍ തുടങ്ങിയവയുടെ ആവശ്യത്തിലേക്കു സ്വകാര്യ നെറ്റ്‌വര്‍ക്ക് എന്ന വിഭാഗത്തിലാണ് അപേക്ഷ നല്‍കിയതെന്നാണ് അവര്‍ അറിയിച്ചത്.5ജി സ്‌പെക്‌ട്രം അനുവദിക്കപ്പെട്ടാല്‍ അദാനി ഫൗണ്ടേഷനു കീഴിലെ വിദ്യാഭ്യാസ, ആരോഗ്യ പ്രവര്‍ത്തനങ്ങളിലും ഉപയോഗപ്പെടുത്തുമെന്ന് വിശദീകരിച്ചു.

5ജി സ്‌പെക്‌ട്രം ലേലത്തിന് അപേക്ഷ നല്‍കാനുള്ള സമയപരിധി 8ന് അവസാനിച്ചിരുന്നു. ടെലികോം രംഗത്തു ശക്തമായ സാന്നിധ്യം അറിയിച്ച ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ അപേക്ഷകരായുണ്ട്. കൂടുതല്‍ വ്യക്തത 12നു ശേഷമേ പുറത്തുവരൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular