Thursday, May 2, 2024
HomeKeralaപ്രതികൂല കാലാവസ്ഥ; ദുബായ്-മംഗലാപുരം വിമാനം കൊച്ചിയിലിറക്കി;

പ്രതികൂല കാലാവസ്ഥ; ദുബായ്-മംഗലാപുരം വിമാനം കൊച്ചിയിലിറക്കി;

നെടുമ്ബാശ്ശേരി: കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ദുബായ് വിമാനം കൊച്ചിയില്‍ ഇറക്കി.

ഇതുമൂലം യാത്രക്കാര്‍ 11 മണിക്കൂര്‍ കൊച്ചിയില്‍ കുടുങ്ങി. ഭക്ഷണംപോലും നല്‍കാതിരുന്ന വിമാനക്കമ്ബനിയുടെ നടപടിക്കെതിരേ അര്‍ധരാത്രി വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.

വെള്ളിയാഴ്ച രാത്രി 9.30-ന് മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് കാലാവസ്ഥ പ്രതികൂലമായതിനാല്‍ 10.30-ന് കൊച്ചിയില്‍ കൊണ്ടുവന്നിറക്കിയത്. ആദ്യം വിമാനത്തില്‍ തന്നെ ഇരിക്കാനും കുറച്ചുകഴിഞ്ഞ് പുറപ്പെടുമെന്നുമായിരുന്നു അറിയിപ്പ്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 180-ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

കുറേ കഴിഞ്ഞപ്പോള്‍ എല്ലാവരെയും വിമാനത്താവളത്തിലെ വിശ്രമ കേന്ദ്രത്തിലേക്ക് മാറ്റി. എല്ലാവര്‍ക്കും ലഘുഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ല. ഇതിനിടെ കുട്ടികളെല്ലാം കരച്ചില്‍ തുടങ്ങി.

മുതിര്‍ന്നവരും അവശരായി. 4.10-ന് ദുബായില്‍ നിന്നു പുറപ്പെട്ട വിമാനത്തില്‍ 3.30-ഓടെ കയറിയവരാണ് യാത്രക്കാരെല്ലാം. സ്പൈസ് ജെറ്റിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരൊന്നും വിമാനത്താവളത്തില്‍ ഇല്ലാതിരുന്നതിനാല്‍ ബഹളം നീണ്ടു. ഒടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് വിമാനക്കമ്ബനി ശീതളപാനീയവും ബിസ്‌ക്കറ്റും നല്‍കിയത്. രാവിലെ എട്ടരയോടെയാണ് യാത്രക്കാരുമായി വിമാനം മംഗലാപുരത്തേക്കു പോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular