Sunday, May 19, 2024
HomeGulfകോവിഡ്​ അതിജീവന പദ്ധതി വന്‍വിജയം

കോവിഡ്​ അതിജീവന പദ്ധതി വന്‍വിജയം

ദുബൈ: കോവിഡ്​ അതിജീവനത്തിനായി 2020-21 കാലത്ത്​ രൂപപ്പെടുത്തിയ റിക്കവറി പ്ലാന്‍ പൂര്‍ണ വിജയമെന്ന്​ യു.എ.ഇയുടെ മന്ത്രിസഭയുടെ അവലോകനം.

യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്​ പദ്ധതി അവലോകനം നടത്തിയത്​. ഫെഡറല്‍, പ്രാദേശിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ 33 സംരംഭങ്ങള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്ത പദ്ധതി നൂറുശതമാനം വിജയിച്ചതായി യോഗം വിലയിരുത്തി. സമ്ബദ്​ വ്യവസ്ഥയെ ശാക്​തീകരിക്കുകയും പുതു വിപണികളിലേക്ക്​ പ്രവേശനം നേടുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളോടെയാണ്​ പദ്ധതി പ്രഖ്യാപിച്ചിരുന്നത്​.

കോവിഡ്​ ഭീതിക്കിടയിലും 2021ല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനം(ജി.ഡി.പി) 3.8ശതമാനമായി നിലനിര്‍ത്താന്‍ പദ്ധതിയിലൂടെ സാധിച്ചു. അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പ്രവചിച്ച കണക്കുകളേക്കാള്‍ 1.7 ശതമാനം കൂടുതയാണിത്​. എണ്ണ ഇതര ജി.ഡി.പി അതേ വര്‍ഷം 5.3 ശതമാനത്തിലെത്തിയതും വലിയ മുന്നേറ്റമാണ്​. രാജ്യത്തെ എണ്ണ ഇതര കയറ്റുമതിയും 47 ശതമാനം വര്‍ധിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ ഒഴുക്ക് 16 ശതമാനം ഈ കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്​. പുതിയ രജിസ്റ്റര്‍ ചെയ്ത കമ്ബനികളുടെ എണ്ണം 126 ശതമാനം കൂടിയെന്നും റിപ്പോറട്ട്​ ചൂണ്ടിക്കാട്ടുന്നു.

സാമ്ബത്തിക മുന്നേറ്റത്തിന്‍റെ പുതിയ മേഖലകളിലേക്ക്​ പ്രവേശിക്കുന്നതിന്​ നികുതി ചട്ടങ്ങളില്‍ നിരവധി ഭേദഗതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്​. ബിസിനസ്, നിക്ഷേപ അന്തരീക്ഷം ഊഷ്മളമാക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടിയാണിത്​. കോര്‍പറേറ്റ് നികുതി നിയമവുമായി ഏകോപനവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നികുതി നടപടിക്രമങ്ങളിലെ ഫെഡറല്‍ നിയമ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്​. അബൂദബി ഖസ്​ര്‍ അല്‍ വതനിലാണ്​ മന്ത്രിസഭാ യോഗം നടന്നത്​.

2022ന്‍റെ ആദ്യ പാദത്തില്‍ ലോകത്ത്​ തന്നെ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ യു.എ.ഇക്ക്​ സാധിച്ചതായി നേരത്തെ കണക്കുകള്‍ പുറത്തു വന്നിരുന്നു. ഹോട്ടല്‍ ഒക്യുപെന്‍സി ഈ സമയത്ത്​ 82ശതമാനമായിരുന്നു. കോവിഡിനെ ഏറ്റവും ആസൂത്രിതമായ രീതിയില്‍ പ്രതിരോധിക്കാനും വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും സാധിച്ചതാണ്​ യു.എ.ഇക്ക്​ യാത്ര മേഖലയില്‍ മുന്നേറ്റത്തിന്​ സാധിച്ച ഘടകം. യു.എ.ഇയിലെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച വിശ്വാസം ലോകതലത്തില്‍ വര്‍ധിക്കാന്‍ ഇക്കാലത്തെ നടപടികള്‍ കാരണമായി. എക്സ്​പോ 2020 ദുബൈ പോലുള്ള അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പരിപാടികളും വിനോദ സഞ്ചാരികളുടെ ഒഴുക്കിന്​ സഹായിച്ചു.

സുരക്ഷതത്വവും യു.എ.ഇയിലേക്ക്​ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സുപ്രധാന ഘടകമാണ്​. കോവിഡ്​ ഭീതി ഒഴിഞ്ഞ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന്​ വരും മാസങ്ങളിലും കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular