Tuesday, May 7, 2024
HomeKeralaകോന്നിയില്‍ ലഹരി മാഫിയാ സംഘങ്ങള്‍ സജീവം;

കോന്നിയില്‍ ലഹരി മാഫിയാ സംഘങ്ങള്‍ സജീവം;

പത്തനംതിട്ട: കോന്നിയുടെ മലയോര മേഖലയായ പാടം, ആരുവാപുലം, കല്ലേലി, തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളില്‍ ലഹരിമാഫിയ പിടിമുറുക്കുന്നു.

സ്കൂളുകള്‍ക്ക് ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നങ്ങളുടെയും പാന്‍മസാലകളുടെയും വില്‍പന വ്യാപകമായാണ് നടക്കുന്നത്. തമിഴ്നാട്ടില്‍നിന്നുമാണ് വന്‍ തോതില്‍ കഞ്ചാവും നിരോധിക്കപ്പെട്ട പാന്‍മസാലകളും ഉള്‍പ്പെടെ അച്ചന്‍കോവില്‍, ചെങ്കോട്ട, പാടം, മാങ്കോട്, കല്ലേലി വഴി കോന്നി ടൗണില്‍ എത്തിക്കുന്നത്. ഏജന്റുകളെ ഉപയോഗിച്ചും സ്കൂള്‍ കുട്ടികളെ ഉപയോഗിച്ചും കച്ചവടം നടത്തുന്നതാണ് ഇവരുടെ രീതി.

കോന്നി ടൗണിലും പുകയില ഉല്‍പന്നങ്ങളുടെ കച്ചവടം വാപകമാണ്. ചില കച്ചവട സ്ഥാപനങ്ങളില്‍ നിരോധിത പാന്‍മസാലകളും പുകയില ഉല്‍പന്നങ്ങളും സൂക്ഷിക്കാന്‍ പ്രത്യേകയിടം ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ എത്തുമ്ബോള്‍ ചെറിയ പൊതികളിലാക്കിയാണ് കച്ചവടം. അന്തര്‍ സംസ്ഥാനത്തുനിന്ന് ചുരുങ്ങിയ വിലയ്ക്ക് വാങ്ങുന്ന ഇത്തരം ലഹരി ഉല്‍പന്നങ്ങള്‍ നാലും അഞ്ചും ഇരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്.

കോന്നിയില്‍ ലഹരി മാഫിയകള്‍ക്കെതിരെ എക്സൈസോ പോലീസോ നടപടി സ്വീകരിച്ചിട്ടില്ല.കോന്നി കെ.എസ്.ആര്‍.ടി.സി, വള്ളാട്ട്തോട്, മയൂര്‍ ഏലാ ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ ഇടവഴികളും ഉപയോഗശൂന്യമായ കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ കച്ചവടം വിപുലീകരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular