Sunday, May 19, 2024
HomeIndiaസായുധ ഗ്രൂപ്പുകൾ ഇന്ത്യയിൽ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിൽ യു എൻ ആശങ്ക പ്രകടിപ്പിച്ചു

സായുധ ഗ്രൂപ്പുകൾ ഇന്ത്യയിൽ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിൽ യു എൻ ആശങ്ക പ്രകടിപ്പിച്ചു

ഇന്ത്യയിൽ സായുധ ഗ്രൂപ്പുകൾ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിനെ കുറിച്ച് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആശങ്ക അറിയിച്ചു. “49 കുട്ടികൾക്കെതിരെ 54 നിയമലംഘനങ്ങൾ നടന്നതായി യു എൻ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

കശ്മീരിൽ 2021 ൽ 18 ആൺകുട്ടികൾക്കെതിരെ നിയമലംഘനം നടന്നിട്ടുണ്ട്. സായുധ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ സുരക്ഷാ സേന കശ്മീരിൽ 33 ആൺകുട്ടികളെ തടവിലിട്ടു.

ഭീകര സംഘടനകളും രാഷ്ട്രത്തിനെതിരെ പ്രവർത്തിക്കുന്ന മറ്റു സംഘടനകളുമാണ് യു എൻ നിരീക്ഷണത്തിൽ വന്നത്.

സുരക്ഷാ സേന അഞ്ചു കുട്ടികളെ വധിച്ചതായി തെളിവുണ്ടെന്ന് ഗുട്ടറസ് പറഞ്ഞു. 29 കുട്ടികൾക്ക് അംഗ വൈകല്യം സംഭവിച്ചു. അജ്ഞാതരുടെ ആക്രമണത്തിൽ നാലു കുട്ടികൾ ഇരയായി. ഏഴു കുട്ടികൾക്ക് സായുധ സംഘങ്ങളും അജ്ഞാതരും  തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിൽ പെട്ട് ജീവഹാനി ഉണ്ടായി.

ശ്രീനഗറിൽ രണ്ടു അധ്യാപകരെ ഭീകകർ വധിച്ചു.

കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി ഉണ്ടാക്കിയ നിയമ-ഭരണ തലങ്ങളിൽ രൂപം നൽകിയ സംവിധാനങ്ങൾ നല്ലതാണ്. അത് പ്രയോജനപ്പെടുത്താൻ ച്ഛത്തിസ്ഗഡ്, അസം, ഒഡിഷ, ജാർഖണ്ഡ്, ജമ്മു-കശ്മീർ സംസ്ഥാനങ്ങളിൽ ചെയ്തിട്ടുള്ള സൗകര്യങ്ങളും സ്വാഗതാർഹമാണ്.

“എന്നാൽ സായുധ സംഘങ്ങൾ കുട്ടികളെ റിക്രൂട് ചെയ്യുന്നതിന്റെ അപകടങ്ങളെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്,” ഗുട്ടറസ് പറഞ്ഞു. ഇന്ത്യ യു എൻ ശ്രമങ്ങളോട് സഹകരിക്കുന്നു എന്നത് കൊണ്ട് ഇന്ത്യയിലെ സ്ഥിതിവിശേഷത്തെ ആശങ്കാജനകം എന്ന വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റവും ഗുരുതരമായ നിയമലംഘനം നടക്കുന്നത് അഫ്ഗാനിസ്ഥാൻ, കോംഗോ, ഇസ്രയേൽ, പലസ്തീൻ, സൊമാലിയ, സിറിയ, യമൻ എന്നിവിടങ്ങളിലാണെന്നു ഗുട്ടറസ് തന്റെ റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular