Sunday, May 19, 2024
HomeUSAചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാര്‍ക്ക് ലാന്റ് ആശുപത്രി ഇനി ഓര്‍മ്മകളിലേക്ക്

ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാര്‍ക്ക് ലാന്റ് ആശുപത്രി ഇനി ഓര്‍മ്മകളിലേക്ക്

ഡാളസ് : ഡാളസ്സിന്റെ ആതുരശുശ്രൂഷരംഗത്തു അഭിമാനമായി തലയുയര്‍ത്തി നിന്നിരുന്ന പാര്‍ക്ക്‌ലാന്റ് മെമ്മോറിയില്‍ ഹോസ്പിറ്റല്‍ ഇനി ചരിത്രതാളുകളിലേക്ക് പിന്‍വാങ്ങുന്നു.

1963 നവംബര്‍ 22ന് ഡാളസ്സിലെ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ ലി ഹാര്‍വി ഓസവാള്‍ഡിന്റെ തോക്കില്‍ നിന്നും ചീറി പാഞ്ഞു വന്ന വെടിയുണ്ട പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ മാറില്‍ തുളച്ചുകയറിയപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ ആദ്യമായി കൊണ്ടുവന്നത് പാര്‍ക്ക്‌ലാന്റ് ആശുപത്രിയിലേക്കാണ്. അന്നു മുതല്‍ ഈ ആശുപത്രി ചരിത്രതാളുകളില്‍ സ്ഥാനം പിടിച്ചിരുന്നു.

1954 സെപ്റ്റംബര്‍ 25ന് ഹാരി ഹൈന്‍വ് ബിലവഡില്‍ പണിത്തീര്‍ത്ത് ഏഴ് നില  കെട്ടിടം 61 വര്‍ഷത്തെ ദീര്‍ഘസേവനത്തിനുശേഷം ജൂലായ് 11ന് പൊളിച്ചു മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
24 മാസം കൊണ്ടു പൊളിച്ചു നീക്കല്‍  പൂര്‍ത്തികരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൊളിച്ചുമാ്റ്റല്‍ കിക്ക് ഓപ് ഇന്നാരംഭിച്ചപ്പോള്‍ പൂര്‍വ്വകാലസ്മരണകള്‍ അയവിറക്കി ആശുപത്രി സ്റ്റാഫും, രോഗികളും ഈ അപൂര്‍വ്വ നിമിഷത്തിന് സാക്ഷ്യം വഹിച്ചു.
2015-ആഗസ്റ്റ് 16ന് ഈ ആശുപത്രിയിലെ അവസാന രോഗിയേയും പുതിയതായി പണിതീര്‍ത്ത പാര്‍ക്ക്‌ലാന്റ് ആശുപത്രിയിലേക്ക് മാറ്റിയതിനുശേഷം പഴയ ആശുപത്രി പൊളിച്ചുമാറ്റുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു.

പൂര്‍ണ്ണമായും പൊളിച്ചുമാറ്റല്‍ പൂര്‍ത്തിയാക്കിയാല്‍ ഈ സ്ഥാനത്തു പുതിയൊരു അഡ്മിനിസ്‌ട്രേറ്റീവ് സ്‌മോക്ക് നിര്‍മിക്കുന്നതിനാണ്  അധികൃതരുടെ തീരുമാനം. ഡാളസ് കൗണ്ടിയില്‍ താമസിക്കുന്നവര്‍ നല്‍കുന്ന ടാക്‌സാണ് ഈ ആശുപത്രിയുടെ പ്രധാന ധനാഗമ മാര്‍ഗം. ഇന്‍ഷ്വറന്‍സ് ഇല്ലാത്തവരുടെ ചികിത്സാ കേന്ദ്രം കൂടിയാണ് ഈ ആശുപത്രി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular