Friday, May 3, 2024
HomeIndiaഅനധികൃത പാഡല്‍ സ്റ്റേഡിയങ്ങള്‍ അടച്ചുപൂട്ടും

അനധികൃത പാഡല്‍ സ്റ്റേഡിയങ്ങള്‍ അടച്ചുപൂട്ടും

ടെന്നിസിനോട് സാമ്യമുള്ള ഗെയിം ആണ് പാഡല്‍

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ലൈസന്‍സില്ലാത്ത പാഡല്‍ സ്റ്റേഡിയങ്ങള്‍ പൂട്ടിക്കും.

കുവൈത്ത് മുനിസിപ്പാലിറ്റി ഇതുമായി ബന്ധപ്പെട്ട് പരിശോധന കാമ്ബയിന്‍ ആരംഭിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ടെന്നിസിനോട് സാമ്യമുള്ള റാക്കറ്റ് സ്പോര്‍ട്സ് ആണ് പാഡല്‍. പൊതുവെ ഡബിള്‍സ് ആയി കളിക്കുന്ന ഈ കളിയുടെ മൈതാനും ടെന്നിസിനേക്കാള്‍ 25 ശതമാനം കുറവാണ്. പന്തിന്റെ വലുപ്പവും സ്കോറിങ് രീതിയുമെല്ലാം ടെന്നിസിന് സമാനമാണ്. ആദ്യഘട്ടത്തില്‍ നിയമലംഘകര്‍ക്ക് മുന്നറിയിപ്പ് നല്‍കും. റെസിഡന്‍ഷ്യല്‍, കമേഴ്സ്യല്‍ ഭാഗങ്ങളിലെ അനധികൃത സ്റ്റേഡിയങ്ങള്‍ നീക്കം ചെയ്യും.

ജൂണ്‍ അഞ്ചിന് മുനിസിപ്പാലിറ്റി മന്ത്രി ഡോ. റാണ അല്‍ ഫാരിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാഡല്‍ സ്റ്റേഡിയങ്ങളുടെ പട്ടിക തയാറാക്കാന്‍ മന്ത്രിയുടെ ഓഫിസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular