Monday, May 20, 2024
HomeAsiaവെടിനിര്‍ത്തിയാല്‍ ഇസ്രായേല്‍ മന്ത്രിസഭയുണ്ടാകില്ല -ബെൻഗ്വിര്‍

വെടിനിര്‍ത്തിയാല്‍ ഇസ്രായേല്‍ മന്ത്രിസഭയുണ്ടാകില്ല -ബെൻഗ്വിര്‍

തെല്‍ അവീവ്: വെടിനിർത്തല്‍ കരാർ അംഗീകരിച്ചാല്‍ ഇസ്രായേല്‍ മന്ത്രിസഭ വീഴുമെന്ന് ദേശീയ സുരക്ഷ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻഗ്വിർ എക്സില്‍ കുറിച്ചു.

‘വീണ്ടുവിചാരമില്ലാത്ത കരാർ= സർക്കാറിന്റെ പതനം’ എന്ന ജനുവരിയിലെ കുറിപ്പ് ഓർമിപ്പിച്ചാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. റഫയില്‍ ആക്രമണം നടത്തുകയും ഹമാസിനെ തുടച്ചുനീക്കുകയും ചെയ്തില്ലെങ്കില്‍ നെതന്യാഹു സർക്കാറിന് നിലനില്‍ക്കാൻ അവകാശമില്ലെന്ന് മറ്റൊരു തീവ്ര നേതാവും ധനമന്ത്രിയുമായ ബെസലെല്‍ സ്മോട്റിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular