Friday, May 17, 2024
HomeKeralaധീരജിനെതിരെ അധിക്ഷേപം തുടര്‍ന്ന് സുധാകരന്‍; കൊലയാളികള്‍ നിരപരാധികളെന്ന് ന്യായീകരണം

ധീരജിനെതിരെ അധിക്ഷേപം തുടര്‍ന്ന് സുധാകരന്‍; കൊലയാളികള്‍ നിരപരാധികളെന്ന് ന്യായീകരണം

ന്യൂഡല്‍ഹി ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ കൊലപ്പെടുത്തിയ ധീരജിന്റെ രക്തസാക്ഷിത്വത്തെ അധിക്ഷേപിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വീണ്ടും രം​ഗത്ത്.

ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു. ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് ഉപയോ​ഗിച്ചത് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് കുട്ടികള്‍ നിരപരാധികളാണെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണെന്ന് സുധാകരന്‍ പറഞ്ഞു.

ധീരജിന്റെ കൊലയാളികളെ ന്യായീകരിച്ച്‌ സുധാകരന്‍ നേരത്തെയും രം​ഗത്തെത്തിയിരുന്നു. കേസിലെ പ്രതിയായ നിഖില്‍ പൈലിയെ കൊലപ്പെടുത്താന്‍ ശ്രമിക്കവേയാണ് ധീരജിന് കുത്തേറ്റതെന്നായിരുന്നു സുധാകരന്‍ നേരത്തെ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular