Friday, May 17, 2024
HomeKeralaവി​വാ​ഹം ക​ഴി​ച്ച​ ശേഷം യുവതിയെ പീ​ഡിപ്പിച്ച്‌ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി പ്ര​ച​രി​പ്പി​ച്ചു : ഒരാള്‍ അറസ്റ്റില്‍

വി​വാ​ഹം ക​ഴി​ച്ച​ ശേഷം യുവതിയെ പീ​ഡിപ്പിച്ച്‌ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി പ്ര​ച​രി​പ്പി​ച്ചു : ഒരാള്‍ അറസ്റ്റില്‍

മ​ല്ല​പ്പ​ള്ളി: വി​വാ​ഹം ക​ഴി​ച്ച​ ശേഷം യുവതിയെ പീ​ഡ​ന​ങ്ങ​ള്‍​ക്കു വി​ധേ​യാ​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ല്‍ ഒ​രാ​ള്‍ പൊലീസ് പിടിയില്‍.

മ​ല​പ്പു​റം പു​ളി​ക്ക​ല്‍ ഒ​ള​വ​ട്ടൂ​ര്‍ ചോ​ല​ക്ക​ര​മ്മ​ന്‍ വീ​ട്ടി​ല്‍ സു​നി​ല്‍ കു​മാ​റാ​ണ് (42) അ​റ​സ്റ്റി​ലാ​യ​ത്.

ഏ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ അ​മ്ബ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ച്‌ 2020 ഫെ​ബ്രു​വ​രി 24-ന് ​വി​വാ​ഹം ക​ഴി​ച്ചു. തുടര്‍ന്ന്, പ​ല​യി​ട​ങ്ങ​ളി​ലെ​ത്തി​ച്ച്‌ പീ​ഡി​പ്പി​ച്ച​ശേ​ഷം ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി സു​ഹൃ​ത്തു​ക്ക​ള്‍​ക്കും മ​റ്റും നല്‍കിയെന്നാണ് പ​രാ​തി.

അ​മ്ബ​ല​പ്പു​ഴ​യി​ലെ ലോ​ഡ്ജി​ലും യു​വ​തി​യു​ടെ വീ​ട്ടി​ലും പ്ര​തി​യു​ടെ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലെ വീ​ട്ടി​ലു​മെ​ത്തി​ച്ച്‌ ഇ​യാ​ള്‍ പീ​ഡ​ന​ങ്ങ​ള്‍​ക്കു വി​ധേ​യ​യാ​ക്കി​. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റ് ആ​റു​പേ​ര്‍​ക്ക് ചി​ത്ര​ങ്ങ​ള്‍ കൈ​മാ​റി​യെന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

സു​ഹൃ​ത്തു​ക്കള്‍ ഓ​ണ്‍​ലൈ​നി​ലും ഫേ​സ്ബു​ക്ക് പേ​ജി​ലും പ്ര​ച​രി​പ്പി​ക്കു​ക​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തുകയും ചെ​യ്തു. ജി​ല്ലാ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ ഫോ​ണി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ ക​ണ്ടെ​ത്തി മ​ല​പ്പു​റ​ത്തെ വീ​ട്ടി​ല്‍ നി​ന്ന് ഇ​ന്ന​ലെ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​പി​ന്‍ ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ യു​വ​തി വീ​ഡി​യോ കോ​ള്‍ മു​ഖേ​ന തി​രി​ച്ച​റി​ഞ്ഞ​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular