Friday, May 17, 2024
HomeGulfകൊല്ലം കല്ലട സ്വദേശി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

കൊല്ലം കല്ലട സ്വദേശി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

റിയാദ്> കൊല്ലം വെസ്റ്റ് കല്ലട അയിതൊട്ടുവ മണലില് വിശ്വനാഥന് കൃഷ്ണന് എന്ന അജയന് (56) ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു.

റിയാദ് ന്യൂ സനയ്യയില് അല് മുനീഫ് പൈപ് ആന്ഡ് ഫിറ്റിങ് കമ്ബനിയില് കഴിഞ്ഞ 10 വര്ഷമായി ഹെല്പ്പറായി ജോലിചെയ്തു വരികയായിരുന്നു.

പെരുന്നാള് അവധി ആയതിനാല് രാത്രികാല താല്ക്കാലിക സെക്യൂരിറ്റി ജോലിയില് ഏര്പ്പെട്ടിരുന്ന അജയനെ അടുത്തദിവസം രാവിലെ ജോലിക്കെത്തിയ ഡ്രൈവറാണ് തറയില് വീണുകിടക്കുന്ന നിലയില് കാണപ്പെട്ടത്. തുടര്ന്ന് അതേ കമ്ബനിയില്തന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന മകന് അജേഷിനേയും കമ്ബനി അധികൃതരെയും അറിയിക്കുകയും മൃതശരീരം ഷുമേസി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭാര്യ: ഉഷാകുമാരി. മക്കള്: അനിഷ, അജേഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular