Friday, May 17, 2024
HomeGulfകുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി മടങ്ങിയ ആലപ്പുഴ സ്വദേശി കാറില്‍ മരിച്ച നിലയില്‍

കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി മടങ്ങിയ ആലപ്പുഴ സ്വദേശി കാറില്‍ മരിച്ച നിലയില്‍

ഫുജൈറ> കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി മടങ്ങിയ ആലപ്പുഴ സ്വദേശി ഷമീര്‍ മുഹമ്മദ് (47) ഫുജൈറയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോര്‍ഫക്കാനു സമീപമുള്ള ബിദിയയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കാറിനുള്ളില്‍ നിന്നും കണ്ടെടുത്തത്.

നാട്ടിലെത്തിയ വിവരം അറിയിക്കുവാന്‍ കുടുംബം ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയും, പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ രണ്ടു ദിവസത്തിന് ശേഷം മൃതദേഹം കാറില്‍ നിന്നും കണ്ടെടുക്കുകയുമായിരുന്നു. കോര്‍ഫക്കാന്‍ ഈസ്റ്റ് കോസ്റ്റ് സ്കൂളിലെ അധ്യാപികയായ സിനിയാണ് ഭാര്യ. രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular