Friday, May 17, 2024
HomeIndiaബാബരി മസ്ജിദ് തകര്‍ത്ത കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജി അടുത്ത മാസം ഒന്നിന് പരിഗണിക്കും

ബാബരി മസ്ജിദ് തകര്‍ത്ത കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജി അടുത്ത മാസം ഒന്നിന് പരിഗണിക്കും

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി തുടങ്ങിയവരടക്കം 32 പ്രതികളെ വെറുതെവിട്ടതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹരജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ആഗസ്റ്റ് ഒന്നിന് പരിഗണിക്കും.

അയോധ്യ സ്വദേശികളായ ഹാജി മഹ്‌മൂദ് അഹമ്മദ്, സയിദ് അഖ്‌ലാഖ് അഹമ്മദ് എന്നിവരാണ് ഹരജി നല്‍കിയത്. എന്നാല്‍ പുനഃപരിശോധനാ ഹരജി നിലനില്‍ക്കില്ലെന്നും ഇത് ക്രിമിനല്‍ അപ്പീലായാണ് പരിഗണിക്കുകയെന്നും ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് പറഞ്ഞു.

ഹരജി ജൂലൈ 11ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പരാതിക്കാരുടെ അഭിഭാഷകരുടെ ആവശ്യപ്രകാരം ഇത് നീട്ടുകയായിരുന്നു. വാദം കേള്‍ക്കല്‍ ഇനി നീട്ടില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരായ വിചാരണയില്‍ സാക്ഷികളായ തങ്ങള്‍ കലാപത്തിന്റെ ഇരകളാണെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular