Saturday, May 18, 2024
HomeKeralaആ കത്ത് നിന്ദ്യവും മനുഷ്യത്വവിരുദ്ധവും -ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍

ആ കത്ത് നിന്ദ്യവും മനുഷ്യത്വവിരുദ്ധവും -ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍

മനാമ: മാധ്യമം പത്രം പൂട്ടിക്കാന്‍ വിദേശരാജ്യത്തേക്ക് കത്തെഴുതിയ മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ നടപടി അങ്ങേയറ്റം നിന്ദ്യവും മനുഷ്യത്വത്തിന് നിരക്കാത്തതുമാണെന്ന് ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സഈദ് റമദാന്‍ നദ്‌വിയും ജനറല്‍ സെക്രട്ടറി എം.

അബ്ബാസും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് പ്രവാസികളോടൊപ്പം ഏറ്റവും കൂടുതല്‍ ചേര്‍ന്നുനിന്ന പത്രമാണ് മാധ്യമം. പ്രതിസന്ധിയുടെ ആഘട്ടത്തില്‍ സ്വന്തം നാട്ടിലേക്ക് പോവാന്‍ അതിയായി ആഗ്രഹിച്ച ഒരു സമൂഹത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുഭാവപൂര്‍വമുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ് മാധ്യമം മുഴുപേജ് സ്റ്റോറി ചെയ്തത്.

അധികാരികളുടെ നടപടികള്‍ എളുപ്പമുള്ളതും വേഗതയിലുള്ളതുമാക്കാന്‍ അത്‌ മുഖേന സാധിച്ചിട്ടുണ്ട്.

അധികാരം ദുര്‍വിനിയോഗം ചെയ്ത് ദുരുദ്ദേശ്യത്തോടെ പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശരാജ്യത്തേക്ക് കത്തെഴുതിയത് പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും ഒരിക്കലും പൊറുക്കാന്‍ കഴിയില്ല. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങള്‍ ഉണ്ടാവുന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്.

അധികാര ദുര്‍വിനിയോഗത്തിന്റെ അധമ ഉദാഹരണമാണിതെന്നും എം.എല്‍.എ സ്ഥാനത്തിന് അദ്ദേഹം അര്‍ഹനാണോ എന്നുകൂടി പൊതുസമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ക​ത്ത് പ്ര​വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി

മാ​ധ്യ​മം പ​ത്രം പൂ​ട്ടി​ക്കാ​ന്‍ വി​ദേ​ശ​രാ​ജ്യ​ത്തേ​ക്ക് ക​ത്തെ​ഴു​തി​യ മു​ന്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​​ന്റെ ന​ട​പ​ടി ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യും ധി​ക്കാ​ര​വു​മാ​ണ്. നാ​ടി​​ന്റെ വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും നി​സ്തു​ല​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന​വ​രാ​ണ് ഓ​രോ പ്ര​വാ​സി​യും.

അ​വ​രു​ടേ​താ​യ മേ​ഖ​ല​യി​ല്‍ ഓ​രോ​രു​ത്ത​രും ഈ ​ദൗ​ത്യം വ്യ​ത്യ​സ്ത അ​ള​വി​ല്‍ നി​ര്‍​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ തീ​ക്ഷ​ണ​മാ​യ നാ​ളു​ക​ളി​ല്‍ ഏ​റ്റ​വും പ്ര​യാ​സം അ​നു​ഭ​വി​ച്ച ഒ​രു​വി​ഭാ​ഗ​മാ​യി​രു​ന്നു ലോ​ക​ത്തെ​മ്ബാ​ടു​മു​ള്ള പ്ര​വാ​സി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും. സ്വ​ന്തം നാ​ട്ടി​ലെ​ത്താ​നും കു​ടും​ബ​ത്തി​നോ​ടൊ​പ്പം ചേ​രാ​നും സ്വാ​ഭാ​വി​ക​മാ​യും അ​വ​ര്‍ ആ ​സ​മ​യം ആ​ഗ്ര​ഹി​ച്ചു.

എ​ന്നാ​ല്‍, പ​ല​രീ​തി​യി​ലു​ള്ള കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ അ​വ​രു​ടെ യാ​ത്ര നീ​ട്ടു​ക​യാ​യി​രു​ന്നു. മ​റ്റു പ​ല രാ​ജ്യ​ങ്ങ​ളും അ​വ​രു​ടെ പൗ​ര​ന്മാ​രെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​പ്പോ​ള്‍ ന​മ്മ​ള്‍ ഇ​വി​ടെ നി​സ്സ​ഹാ​യ​രാ​യി നെ​ടു​വീ​ര്‍​പ്പി​ടു​ക​യാ​യി​രു​ന്നു.

ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​രി​ച്ച​വ​രു​ടെ പ​ട​ങ്ങ​ള്‍ ചേ​ര്‍​ത്ത് മാ​ധ്യ​മം ഒ​ന്നാം പേ​ജി​ല്‍ വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തി​നോ​ട് എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും വ​ള​രെ ന​ല്ല പ്ര​തി​ക​ര​ണ​മാ​ണു​ണ്ടാ​യ​ത്. പി​ന്നീ​ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ ക​ണ്ണ് തു​റ​പ്പി​ക്കാ​നും അ​ത്‌ കാ​ര​ണ​മാ​യി.

പ​ക​യു​ടെ രാ​ഷ്ട്രീ​യ​വു​മാ​യി ന​ട​ക്കു​ന്ന ജ​ലീ​ല്‍ പ​ക​പോ​ക്ക​ല്‍ രാ​ഷ്ട്രീ​യ​ത്തി​നു​വേ​ണ്ടി മാ​ധ്യ​മം വാ​ര്‍​ത്ത ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന് ത​െ​ന്‍റ എം. ​എ​ല്‍.​എ സ്ഥാ​ന​ത്ത് ഇ​രി​ക്കാ​നു​ള്ള അ​ര്‍​ഹ​ത​പോ​ലും ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular