Friday, May 3, 2024
HomeKeralaഇ പി ജയരാജനെതിരായ വധശ്രമകേസില്‍ മൊഴി നല്‍കാന്‍ വലിയ തുറ പൊലീസില്‍ ഹാജരാകില്ലെന്ന് യൂത് കോണ്‍ഗ്രസ്...

ഇ പി ജയരാജനെതിരായ വധശ്രമകേസില്‍ മൊഴി നല്‍കാന്‍ വലിയ തുറ പൊലീസില്‍ ഹാജരാകില്ലെന്ന് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: () എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ വധശ്രമകേസില്‍ മൊഴി നല്‍കാന്‍ വലിയ തുറ പൊലീസില്‍ ഹാജരാകില്ലെന്ന് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

മുഖ്യമന്ത്രിക്കെതിരായ വധ ശ്രമ കേസിലെ പ്രതികള്‍ കൂടിയായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറുമാണ് മൊഴി നല്‍കാന്‍ വരില്ലെന്ന് തിരുവനന്തപുരം വലിയതുറ എസ് എച് ഒയെ അറിയിച്ചത്.

മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് ഇവര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാല്‍ മൊഴി നല്‍കാന്‍ തിരുവനന്തപുരത്തേക്ക് വരില്ലെന്നാണ് ഇരുവരുടെയും നിലപാട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ഹാജരാകാന്‍ ഇവര്‍ക്ക് നോടിസ് നല്‍കിയത്.

ഇപി ജയരാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൊഴി രേഖപ്പെടുത്താനായി വിളിച്ചുവരുത്തിയത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന സംഭവത്തില്‍ വധശ്രമം, മനഃപൂര്‍വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തിരുന്നു.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച്‌ വധശ്രമക്കേസില്‍ പ്രതികളാക്കപ്പെട്ട യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫര്‍സീന്‍ മജീദും നവീന്‍കുമാറും നല്‍കിയ പരാതിയാണ് ഇപിക്ക് തിരിച്ചടിയായത്. ഇവര്‍ക്കെതിരായാണ് ഇപി ജയരാജന്റെയും മറ്റും പരാതി. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം സുനീഷും ഗണ്‍മാന്‍ അനില്‍കുമാറും ചേര്‍ന്ന് മര്‍ദിച്ചുവെന്ന യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് ഇപിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സംഭവമുണ്ടായതിന് പിന്നാലെ അനില്‍കുമാറിന്റെ പരാതിയില്‍ യൂത് കോണ്‍ഗ്രസുകാര്‍ക്കെതിരെ മാത്രമായിരുന്നു പൊലീസ് കേസെടുത്തത്. ഇപിക്കെതിരെയും കേസെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം പൊലീസ് തള്ളുകയായിരുന്നു.

അനില്‍കുമാര്‍ ഔദ്യോഗിക കൃത്യനിര്‍വഹണമാണ് നടത്തിയതെന്നായിരുന്നു വാദം. സദുദ്ദേശത്തോടെ പ്രതിഷേധക്കാരെ നേരിട്ട ഇപി തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള ന്യായീകരണം. വലിയ കുറ്റം ഇപിയാണ് ചെയ്‌തെന്ന് കണ്ടെത്തി ഇന്‍ഡിഗോ വിമാന കംപനിയുടെ യാത്രാ വിലക്കായിരുന്നു സര്‍കാറിനുള്ള ആദ്യ തിരിച്ചടി, രണ്ടാം പ്രഹരമാണ് ഇപിക്കെതിരായ കേസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular