Friday, May 17, 2024
HomeKeralaയാംബു അല്‍മനാര്‍ സ്‌കൂളിന് ഈ വര്‍ഷവും നൂറുമേനി

യാംബു അല്‍മനാര്‍ സ്‌കൂളിന് ഈ വര്‍ഷവും നൂറുമേനി

യാംബു: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയില്‍ യാംബു അല്‍മനാര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന് ഈ വര്‍ഷവും നൂറുമേനിയുടെ തിളക്കം.

പരീക്ഷയെഴുതിയ 21 പേരില്‍ 16 പേര്‍ ഡിസ്റ്റിങ്ഷനും മൂന്നുപേര്‍ ഫസ്റ്റ് ക്ലാസും രണ്ടുപേര്‍ സെക്കന്‍ഡ് ക്ലാസും നേടി. 93.4 ശതമാനം മാര്‍ക്ക് വാങ്ങി ശ്രീലയ വിനോദാണ് സ്‌കൂളില്‍ ഒന്നാംറാങ്ക് നേടിയത്.

പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ അഹ്‌മദ്‌ മുഹമ്മദ് മരിയോദ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാപ്പില്‍ ഷാജി മോന്‍, ഗേള്‍സ് വിഭാഗം വൈസ് പ്രിന്‍സിപ്പല്‍ പി.എം. ഫായിസ, ബോയ്‌സ് വിഭാഗം ഹെഡ്‌മാസ്റ്റര്‍ സയ്യിദ് യൂനുസ്, ഗേള്‍സ് വിഭാഗം ഹെഡ്മിസ്ട്രസ് രഹ്‌ന ഹരീഷ് എന്നിവര്‍ അഭിനന്ദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular