Saturday, May 18, 2024
HomeUSAആര്യ വൽവേക്കർ മിസ് ഇന്ത്യ യു.എസ്.എ; സൗമ്യ ശർമ്മ റണ്ണർ അപ്പ്

ആര്യ വൽവേക്കർ മിസ് ഇന്ത്യ യു.എസ്.എ; സൗമ്യ ശർമ്മ റണ്ണർ അപ്പ്

എഡിസൺ,  :ന്യു ജേഴ്‌സി: ചലച്ചിത്ര താരമാവാൻ ആഗ്രഹിക്കുന്ന വിർജീനിയ നിവാസി ആര്യ വൽവേക്കർ മിസ് ഇന്ത്യ യു എസ് എ 2022 കിരീടം ചൂടി. ന്യൂ ജേഴ്സിയിൽ നടന്ന 40-മത്   വാർഷിക മത്സരത്തിൽ വിർജിനിയയിൽ നിന്ന് തന്നെയുള്ള സൗമ്യ ശർമ്മ ഒന്നാം റണ്ണർ അപ്പും ന്യൂ ജേഴ്സിയിലെ സഞ്ജന ചേക്കുറി രണ്ടാം റണ്ണർ അപ്പും ആയി.

“എന്നെ വെള്ളിത്തിരയിൽ കാണണം എന്നത് എന്റെ ബാല്യകാല സ്വപ്നം ആയിരുന്നു,” 18കാരിയായ ആര്യ പറഞ്ഞു. “സിനിമയിലും ടി വി യിലും അഭിനയിക്കാൻ ആഗ്രഹിക്കുന്നു.”

യൂണിവേഴ്സിറ്റി ഓഫ് വിർജിനിയയിൽ രണ്ടാം വർഷ പ്രീ-മെഡിക്കൽ വിദ്യാർത്ഥിനിയാണ് സൗമ്യ ശർമ്മ.

വാഷിംഗ്‌ടൺ സംസ്ഥാനത്തെ അക്ഷി ജെയിൻ മിസസ് ഇന്ത്യ യു എസ് എ ആയി. ന്യുയോർക്കിൽ നിന്നുള്ള തന്വി ഗ്രോവർ മിസ് ടീൻ ഇന്ത്യ യു എസ് എയും.

ഇന്ത്യയ്ക്കു പുറത്തു നടക്കുന്ന ഏറ്റവും പഴയ  സൗന്ദര്യോത്സവമാണിത്. 30 സംഥാനങ്ങളിൽ നിന്നായി 74 മത്സരാർഥികൾ ഇക്കുറി എത്തി.

ന്യുയോർക്കിലുള്ള ഇന്ത്യൻ അമേരിക്കൻ ധർമാത്മ ശരണും   ഭാര്യ നീലം  ശരണും  ചേർന്നു 40 വർഷം മുൻപ് ആരംഭിച്ച  വേൾഡ്  വൈഡ്  പേജന്റ്സിന്റെ പേരിൽ ആരംഭിച്ചതാണീ മത്സരം.  ഓരോ സ്റ്റേറ്റിലെയും  വിജയികളാണ് മിസ് ഇന്ത്യ യു.എസ് .എ.   മത്സരത്തിനെത്തുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിജയികൾ പങ്കെടുക്കുന്ന മത്സരത്തിൽ മിസ് ഇന്ത്യ  വേൾഡ് വൈഡിനെ തെരഞ്ഞെടുക്കും

അടുത്ത  വേൾഡ്  വൈഡ്  മത്സരം മുംബൈയിൽ അടുത്ത വര്ഷം ആദ്യം നടക്കും. ഇവിടത്തെ വിജയികൾക്ക്  അതിൽ പങ്കെടുക്കാൻ സൗജന്യ വിമാന ടിക്കറ്റു നൽകും: Photo Courtesy Jayesh Productions

ആര്യ വൽവേക്കർ മിസ് ഇന്ത്യ യു.എസ്.എ;  സൗമ്യ ശർമ്മ റണ്ണർ അപ്പ് ആര്യ വൽവേക്കർ മിസ് ഇന്ത്യ യു.എസ്.എ;  സൗമ്യ ശർമ്മ റണ്ണർ അപ്പ് ആര്യ വൽവേക്കർ മിസ് ഇന്ത്യ യു.എസ്.എ;  സൗമ്യ ശർമ്മ റണ്ണർ അപ്പ് ആര്യ വൽവേക്കർ മിസ് ഇന്ത്യ യു.എസ്.എ;  സൗമ്യ ശർമ്മ റണ്ണർ അപ്പ് 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular